Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTകയർഫാക്ടറി തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്
text_fieldsbookmark_border
ചേര്‍ത്തല: നിശ്ചയിച്ച കൂലി നൽകാത്ത ചെറുകിട ഉടമകളുടെ നിലപാടിനെതിരെ കയർഫാക്ടറി തൊഴിലാളികൾ സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളുടെ സംയുക്ത നേതൃത്വത്തില്‍ വീണ്ടും സമരത്തിലേക്ക‌്. കഴിഞ്ഞ വര്‍ഷം ജൂൺ ഒന്നിന‌് സി.ഐ.ആർ.സി യോഗം ഏകകണ‌്ഠമായി പുതുക്കി നിശ്ചയിച്ച കൂലിയാണ് നല്‍കാത്തത്. കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കൂലി ദീർഘകാല കരാർ അവസാനിച്ചത‌് മുതൽ പൂർവകാല പ്രാബല്യത്തോടെ നടപ്പാക്കാനും അന്ന് തീരുമാനിച്ചിരുന്നു. പുതുക്കിയ കൂലി പൂർണമായി നൽകാൻ സാഹചര്യമൊരുക്കുന്നതിന‌് കേരള സ‌്റ്റേറ്റ‌് കയർ കോർപറേഷൻ നേതൃത്വത്തിലെ വിലനിർണയ സമിതി യോഗം ചേർന്ന‌് ഉൽപന്നവില പുതുക്കി നിശ്ചയിച്ചു. ജൂൺ ഒന്ന‌് മുതലുള്ള ഉൽപന്നങ്ങൾക്ക‌് പുതുക്കിയവില നടപ്പാക്കുകയും ചെയ‌്തു. എന്നാൽ, ചില ചെറുകിട ഉൽപാദകർ ചേർന്ന‌് സി.ഐ.ആർ.സി നിശ്ചയിച്ച കൂലിക്ക‌് ബദലായി പ്രത്യേക കൂലിപ്പട്ടിക പ്രസിദ്ധീകരിച്ച‌് ഉൽപാദകരെയും തൊഴിലാളികളെയും വഞ്ചിക്കുന്ന നിലപാട‌് സ്വീകരിച്ചു. തുടർന്ന‌് തൊഴിലാളി സംഘടനകൾ സംയുക്തമായി ചേർന്ന‌് ഇതിനെ ചോദ്യംചെയ്യുകയും പ്രത്യേക കൂലിപ്പട്ടിക പ്രസിദ്ധീകരിച്ചവർ ഉൾപ്പെടെയുള്ള ചെറുകിട ഉൽപാദക സംഘടന നേതാക്കളുമായി വീണ്ടും ചർച്ചചെയ‌്ത‌് കൂലിവർധന നടപ്പാക്കുന്നതിന‌് തീരുമാനിക്കുകയും ചെയ‌്തു. എന്നാല്‍, നടപ്പായില്ല. ഈ സാഹചര്യത്തിലാണ‌് തൊഴിലാളികൾ പ്രത്യക്ഷ സമരത്തിന‌് നിർബന്ധിതമായതെന്ന‌് നേതാക്കൾ അറിയിച്ചു. എൻ.പി. കമലാധരൻ അധ്യക്ഷത വഹിച്ചു. സി.കെ. സുരേന്ദ്രൻ, പി. സുരേന്ദ്രൻ, കെ.പി. പുഷ‌്കരൻ, പി.കെ. ദേവരാജൻ, പി.ഒ. ചാക്കോ, പി. സുരേന്ദ്രൻ ചേർത്തല, പി.വി. ശശി, എം.പി. സുഗുണൻ, സി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. ഇയോസ മെറിറ്റ് ഡേ -18 ആലപ്പുഴ: എസ്.ഡി കോളജ് ഇക്കണോമിക്സ് പൂർവവിദ്യാർഥി സംഘടന ഇയോസ മെറിറ്റ് ഡേ -18 നടത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി അസി. അഡ്വൈസർ വി. ധന്യ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഫല വിശകലനരേഖ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ള ഏറ്റുവാങ്ങി. ഹ്യൂമാനിറ്റീസിന് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഐ. രാജശ്രീ, ആലപ്പുഴ നഗരത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക എസ്. ശാന്തി, സംസ്ഥാനത്ത് കോമേഴ്‌സ് വിഭാഗത്തിൽ ഇക്കണോമിക്സിന് ഉന്നതവിജയം നേടിയ അമ്പലപ്പുഴ കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഇക്കണോമിക്സ് അധ്യാപകന്‍ അരുൺ ജി. കൃഷ്ണൻ, സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ ആലപ്പുഴ മാതാ സ്കൂൾ പ്രിൻസിപ്പൽ രാജൻ ജോസഫ് എന്നിവരെ ആദരിച്ചു. പ്രഫ. എം. സുകുമാരമേനോൻ അധ്യക്ഷത വഹിച്ചു. ജോൺസൺ ഫെർണാണ്ടസ്, പി.യു. ബഷീർ, വെങ്കിട്ടരാമ അയ്യർ, ഇക്കണോമിക്സ് വിഭാഗം മേധാവി പ്രഫ. വി.സി. അശോകൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story