Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:14 AM IST Updated On
date_range 26 July 2018 11:14 AM ISTഅക്ഷയപാത്രം പദ്ധതി ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു
text_fieldsbookmark_border
കൂത്താട്ടുകുളം: നഗരസഭയിലെ മുഴുവൻ അംഗൻവാടികളിലെയും അക്ഷയപാത്രം പദ്ധതി ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം മേഖല കമ്മിറ്റി ഏറ്റെടുത്തു. 15 അംഗൻവാടികളിലും സ്ഥാപിച്ച അക്ഷയ പാത്രങ്ങൾ എല്ലാ ദിവസവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിറക്കും. പഴങ്ങളും പച്ചക്കറികളും ഉൾെപ്പടെ ഭക്ഷണ പദാർഥങ്ങൾ നിത്യേനെ കുട്ടികൾക്കായി നൽകുന്ന പദ്ധതിയാണ് അക്ഷയപാത്രം. പരിപാടിയുടെ മേഖലതല ഉദ്ഘാടനം ഓലക്കാട് അംഗൻവാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. മേഖല പ്രസിഡൻറ് അമൽ ശശി അധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കേതു സോമൻ, മേഖല സെക്രട്ടറി ബ്രൈറ്റ് മാത്യു, നഗരസഭ കൗൺസിലർ ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story