Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:08 AM IST Updated On
date_range 26 July 2018 11:08 AM ISTചുമട്ടുതൊഴിലാളി ക്ഷേമ ബോർഡുകളിലേക്ക് മാർച്ച് ഇന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂനിയെൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ ക്ഷേമ ബോർഡ് ഓഫിസുകളിലേക്ക് വ്യാഴാഴ്ച രാവിലെ 10ന് മാർച്ചും ധർണയും നടത്തും. യന്ത്രവത്കരണംമൂലം തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുക, മിനിമം പെൻഷൻ 5000 രൂപയാക്കൂക, അനധികൃതമായി 26 (എ) കാർഡ് നൽകുന്ന എ.എൽ.ഒമാർക്കെതിരെ നടപടി സ്വീകരിക്കുക, എല്ലാ ചുമട്ടുതൊഴിലാളികൾക്കും ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ധർണ ആലുവയിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, മൂവാറ്റുപുഴയിൽ എ.ഐ.ടി.യു.സി. ജില്ല പ്രസിഡൻറ് കെ.കെ. അഷറഫ്, പെരുമ്പാവൂരിൽ യൂനിയൻ ജില്ല പ്രസിഡൻറ് സി.വി. ശശി എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ജനറൽ സെക്രട്ടറി കെ.എ. നവാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story