Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയാർ...

മൂവാറ്റുപുഴയാർ കരകവിഞ്ഞു; ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി

text_fields
bookmark_border
മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലടക്കം വെള്ളം കയറി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. രണ്ടുദിവസമായി തോരാതെ പെയ്ത കനത്ത മഴക്കുപുറമെ ചൊവ്വാഴ്ച ഉച്ചയോടെ മലങ്കര ഡാം തുറന്നതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായത്. രാത്രിയോടെ സ്റ്റേഡിയം പരിസരത്തെ കാളച്ചന്തയിലും ഇലാഹിയ കോളനിയിലുമാണ് വെള്ളമെത്തിയത്. കടവുംപാട് മേഖലയിലും വീടുകളിൽ വെള്ളം കയറി. തുടർന്ന് നഗരത്തിലെയും പരിസരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കൊച്ചങ്ങാടിയിലെ ആറ് വീട്ടിലും വെള്ളം കയറി. ബുധനാഴ്ച പുലർച്ച വരെ ഇത് തുടർന്നു. ഉച്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഇലാഹിയ കോളനിയിൽനിന്നും സ്റ്റേഡിയം പരിസരത്തെ വീടുകളിൽനിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ശക്തമായ മഴയെത്തുടർന്ന് എം.സി റോഡിലുൾപ്പെടെ പല സ്ഥലത്തും വെള്ളക്കെട്ടുയർന്നതും ഗതാഗത തടസ്സം സൃഷ്ടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story