Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോയൻ സമുദായത്തിന്...

ബോയൻ സമുദായത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകണം -കേരള ചേരമർസംഘം

text_fields
bookmark_border
മൂവാറ്റുപുഴ: ബോയൻ സമുദായത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് കേരള ചേരമർ സംഘംആനിക്കാട് ശാഖയുടെ ആഭ്യമുഖ്യത്തിൽ ആവോലി വില്ലേേജാഫിസിനുമുന്നിൽ ധർണ നടത്തി. ആനിക്കാട് ചിറപ്പടിയിൽ നിന്നാരംഭിച്ച മാർച്ച് ആവോലി വില്ലേജ് ഓഫിസിനുമുന്നിൽ സമാപിച്ചു. ധർണ കേരള ചേരമർസംഘം സംസ്ഥാന പ്രസിഡൻറ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് അജി ആനിക്കാട് അധ്യക്ഷത വഹിച്ചു. ബാബു കെ.വി, സി.എ. ബാബു മേഴ്‌സി ജെസ്റ്റിൻ, എ.ടി. മണിക്കുട്ടൻ, മനോജ് മാലിൽ, സുനിത അജയൻ, അയ്യപ്പൻ ആനിക്കാട്, ഭാസ്‌കരൻ മംഗലത്ത്, ബേബി ജിബി, സിജി സുരേഷ്, അനു സുനിൽ, ചന്ദ്രിക അയ്യപ്പൻ, മോളി ഷെറിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story