Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിൽ മരങ്ങൾ വീണ്...

കാറ്റിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മൂവാറ്റുപുഴ: ശക്തമായ മഴക്കൊപ്പം വീശിയ കാറ്റ് നാശം വിതച്ചു. മരങ്ങൾ റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. തൃക്കളത്തൂർ പനംകുറ്റിയിൽ ജോസി​െൻറ വീട്ടുമുറ്റത്തെ പുളിമരം റോഡിന് കുറുകെ വീണ് എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളൂർക്കുന്നം കാർത്തികഭവനിൽ ചന്ദ്രമതിയമ്മയുടെ വീടിന് മുൻവശത്തെ മതിൽ ഇടിഞ്ഞുവീണ് എൻ.എസ്.എസ് സ്കൂൾ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിറമാടം മേപറമ്പത്ത് അബ്രഹാമി​െൻറ പറമ്പിലെ മരം മറിഞ്ഞുവീണ് പിറവം റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story