Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആളില്ലാത്ത വീട്ടിൽ...

ആളില്ലാത്ത വീട്ടിൽ പട്ടാപ്പകല്‍ കവര്‍ച്ച ശ്രമം

text_fields
bookmark_border
മണ്ണഞ്ചേരി: ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച ശ്രമം. പിന്നില്‍ മയക്കുമരുന്ന് സംഘമെന്ന് സംശയം. മണ്ണഞ്ചേരി ഏഴാം വാര്‍ഡ് കണക്കൂര്‍ പുന്നക്കില്‍ ശശിയുടെ വീട്ടിലാണ് കഴിഞ്ഞദിവസം കവര്‍ച്ചശ്രമം നടന്നത്. ശശിയും കുടുംബവും കളര്‍കോടാണ് താമസിക്കുന്നത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം പകല്‍ പുന്നക്കില്‍ വീട്ടിൽ എത്താറുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം അറിഞ്ഞത്. മുന്‍വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പുറത്തുനിന്ന് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ശക്തിയോടെ തള്ളി തുറക്കുകയായിരുന്നു. മോഷ്ടാക്കള്‍ അലമാര പൊളിച്ചെങ്കിലും നിറയെ പുസ്തകങ്ങളായിരുന്നതിനാല്‍ എടുത്തില്ല. മുറിയോട് ചേര്‍ന്ന് സിറിഞ്ച്, മൊബൈല്‍ ഫോണ്‍ ഹെഡ്‌സെറ്റ്, ബനിയന്‍ തുടങ്ങിയവ കണ്ടെത്തി. വീടിനോട് ചേര്‍ന്ന പൈപ്പിലൂടെ മുകൾ നിലയിലെത്തിയ മോഷ്ടാക്കള്‍ കതക് കുത്തിത്തുറന്നാണ് അകത്തുകടന്നത്. സമീപത്ത് വീടുകളില്ലാത്തതും പരിസരം കാടുപിടിച്ച് കിടക്കുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായി. ദിവസങ്ങൾക്ക്മുമ്പ് പകല്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം കേട്ടിരുന്നതായി പശുവിനെ തീറ്റാന്‍വന്ന സ്ത്രീകള്‍ പറയുന്നു. അപരിചിതരായ യുവാക്കള്‍ വീടിന് സമീപം വരുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. ആരോഗ്യ സെമിനാർ മുഹമ്മ: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ല നേതൃത്വത്തിൽ മാരാരിക്കുളത്ത് നടന്ന 'കർക്കടകം ആയുർവേദത്തിലൂടെ' മനുഷ്യാരോഗ്യ പരിപാലന പദ്ധതി സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ വൈസ് ചെയർമാൻ പി.ആർ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റർ എസ്. മുഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ഔഷധക്കിറ്റ് വിതരണോദ്ഘാടനം മാരാരിക്കുളം ദേവസ്വം മാനേജർ വി.എസ്. ജയൻ നിർവഹിച്ചു. ജോൺ റോളിൻസും ഡോ. ജയേഷ് കുമാറും ക്ലാസെടുത്തു. എൻജിനീയറിങ് പ്രവേശനം നേടിയ അഹൽമാർട്ടിനെയും മികച്ച സംഘാടകനായ ബിനു പുളിക്കച്ചിറയെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സുഖലാൽ, പി. രാധാകൃഷ്ണൻ, ദീപ മധുസൂദനൻ, പുഷ്പകുമാരി, കെ.ജി. ഷൈലജ അശോകൻ, സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, പദ്മകുമാർ പ്രഭാസനം, ഇന്ദിരാദേവി പുന്നക്കാപ്പള്ളി, വത്സല രജു, സത്യഭാമ എന്നിവർ സംസാരിച്ചു. വനിതാഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് ഉഷ അശോകൻ സ്വാഗതം പറഞ്ഞു. കാമ്പസ് രാഷ്ട്രീയത്തെയും ആൾക്കൂട്ട കൊലപാതകങ്ങളെയും നിയമ വിധേയമായി നേരിടണം -തനിമ കലാസാഹിത്യ വേദി ആലപ്പുഴ: കൊലക്കത്തിക്ക് ചൂട്ടുപിടിക്കുന്ന കാമ്പസ് രാഷ്ട്രീയത്തെയും വടക്കേ ഇന്ത്യയിൽ അരങ്ങുതകർക്കുന്ന ആൾക്കൂട്ട കൊലപാതങ്ങളെയും നിയമ വിധേയമായി നേരിടണമെന്ന് തനിമ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. ആലപ്പുഴ ചാപ്റ്റർ നാല് മേഖലകളായി തിരിച്ച് പ്രവർത്തിക്കാൻ മൈത്രി ഭവനിൽ ചേർന്ന കമ്മിറ്റി തീരുമാനിച്ചു. ബക്രീദ്, ഒാണം എന്നിവ കോർത്തിണക്കി ആഗസ്റ്റ് 28ന് സാംസ്കാരിക സംഗമം നടത്തും. ആലപ്പി ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഇ. ഖാലിദ്, യു.എം. ബഷീർ, എ. ബാബു, പി.കെ. രവി, ആലപ്പി ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story