Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിങ്ങൾക്കെങ്ങനെ...

നിങ്ങൾക്കെങ്ങനെ ചിരിക്കാൻ കഴിയുന്നു? അദ്​ഭുതം വി​െട്ടാഴിയാതെ കേന്ദ്രമന്ത്രി

text_fields
bookmark_border
ആലപ്പുഴ: ആവലാതികൾ പറയാനെത്തിയ കർഷകത്തൊഴിലാളി സ്ത്രീകൾ ചിരിച്ചുകൊണ്ട് തന്നെ വരവേറ്റപ്പോൾ അരുണാചൽപ്രദേശുകാരനായ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് അദ്ഭുതം. ത​െൻറ മനസ്സിലെ വികാരം അവരോടു തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല. 'ഇത്രയേറെ കഷ്ടനഷ്ടങ്ങൾ നേരിട്ടിട്ടും നിങ്ങളെങ്ങനെ ഇങ്ങനെ ചിരിക്കുന്നു?' ഇംഗ്ലീഷിലുള്ള മന്ത്രിയുടെ പ്രതികരണം കൂടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ സ്ത്രീകൾ വീണ്ടും എല്ലാം മറന്ന് ചിരിച്ചു. അതു കണ്ടപ്പോൾ കിരൺ റിജിജുവിനും ചിരിക്കാതിരിക്കാനായില്ല. കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ രോഷാകുലരായ കർഷകർ പരസ്യമായി കയർത്തിരുന്നു. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ കേന്ദ്രമന്ത്രിമാരായ കണ്ണന്താനത്തിനും റിജിജുവിനുമൊപ്പം ശനിയാഴ്ച ആലപ്പുഴയിൽ വന്നിറങ്ങിയ സുനിൽകുമാർ വീണ്ടും കുട്ടനാട്ടിൽ സന്ദർശനം നടത്തി. പുരുഷന്മാരായ കർഷകർ തന്നോട് ശക്തമായ ഭാഷയിൽ പ്രതികരിെച്ചങ്കിലും സ്ത്രീകൾ കേന്ദ്രമന്ത്രിമാരോട് സൗഹാർദമായി സംസാരിച്ചത് സുനിൽ കുമാറിെനയും അദ്ഭുതപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story