Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​്പ്രളയക്കെടുതി:...

​്പ്രളയക്കെടുതി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
ആലപ്പുഴ: വെള്ളെപ്പാക്കദുരിതം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശനഷ്ടത്തി​െൻറ കൃത്യമായ കണക്കെടുപ്പിനും വിശദ വിലയിരുത്തലിനുമായി ഉന്നതതല കേന്ദ്രസംഘം വീണ്ടും എത്തും. കേന്ദ്ര ആഭ്യന്തര-ഗതാഗത-കാർഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം 10 ദിവസത്തിനകം എത്തും. ഇവരുടെ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ സഹായം നൽകും. വലിയ ദുരിതമാണ് ഇവിടെ ഉണ്ടായത്. ദുരിതബാധിതർക്ക് ഉടൻ അടിയന്തര സഹായം നൽകും. ദുരിതം നേരിടാൻ ദീർഘകാല പദ്ധതി വേണം. ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ തൃപ്തികരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കേരളത്തിൽ എത്തിയതെന്നും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story