Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രസംഘത്തിെൻറ...

കേന്ദ്രസംഘത്തിെൻറ സന്ദർശനം പ്രഹസനം -^കെ.വി. തോമസ്

text_fields
bookmark_border
കേന്ദ്രസംഘത്തി​െൻറ സന്ദർശനം പ്രഹസനം --കെ.വി. തോമസ് കൊച്ചി: കാലവർഷക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രത്തി​െൻറ സന്ദർശനം പ്രഹസനമാണെന്ന് കെ.വി. തോമസ് എം.പി. കേന്ദ്രസംഘം ചെല്ലാനം പോലുള്ള പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാതെ എങ്ങനെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ സന്ദര്‍ശനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നാട്ടുകാരുടെ കണ്ണിൽപൊടിയിടലാണ് ഇപ്പോൾ നടത്തിയത്. ഈ വിഷയം പാര്‍ലമ​െൻറില്‍ ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ അല്‍ഫോൻസ് കണ്ണന്താനം പങ്കെടുക്കണമോയെന്ന് തീരുമാനിേക്കണ്ടത് ബി.ജെ.പിയാണ്. മന്ത്രിസഭയിലെ ഒരാള്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിന് പ്രത്യേക അനുവാദത്തി​െൻറ ആവശ്യമില്ലെന്നും കെ.വി. തോമസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story