Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരം മുറിച്ചുകടത്തൽ​:...

മരം മുറിച്ചുകടത്തൽ​: മുൻ ​േബ്ലാക്ക്​ പഞ്ചായത്ത് പ്രസിഡൻറിനെതിരായ കേസ്​ റദ്ദാക്കി

text_fields
bookmark_border
കൊച്ചി: മുറിച്ചു മാറ്റിയ മരം മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് വൈപ്പിൻ ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡൻറ് സൗജത്ത് ജബ്ബാറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ് വളപ്പിൽ നിന്ന മഹാഗണി മരം മുറിച്ചതുമായി ബന്ധപ്പെട്ട് ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. മരം അപകടകരമാംവിധം ചാഞ്ഞുനിന്നത് മുറിച്ചുമാറ്റാൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. മരം മുറിച്ച ശേഷം സൗജത്തും മറ്റ് ചിലരും ചേർന്ന് മോഷ്ടിച്ച് കടത്തിയെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരുവിഭാഗം പൊലീസിൽ പരാതി നൽകി. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി സൗജത്ത് കോടതിയെ സമീപിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story