Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:14 AM IST Updated On
date_range 21 July 2018 11:14 AM ISTമഴയിൽ മൺസൂൺ ടൂറിസം തകർന്നു ഹൗസ് ബോട്ട്, ഹോം സ്റ്റേ മേഖലക്ക് കനത്ത തിരിച്ചടി
text_fieldsbookmark_border
ആലപ്പുഴ: കൃഷിനാശം ഉൾപ്പെടെ വ്യാപക നഷ്ടം വരുത്തിയ മഴക്കെടുതിയിൽ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി. പതിവായി സജീവമാകാറുള്ള മൺസൂൺ ടൂറിസം ഇക്കുറി പരാജയമായി. ഹൗസ് ബോട്ട്, ഹോം സ്റ്റേ ഉടമകളുടെ എല്ലാ കണക്കുകൂട്ടലുകളും കനത്ത മഴ തകിടം മറിച്ചു. ബുക്കിങ് വലിയ തോതിൽ റദ്ദാക്കപ്പെട്ടതിനാൽ കോടികൾ നഷ്ടമായി. പുന്നമടക്കായലിൽ അപകടകരമാം വിധം ജലനിരപ്പ് ഉയർന്നതിനാൽ ബോട്ട് ഗതാഗതം നിർത്തിവെക്കണമെന്ന് പൊലീസിെൻറ കർശന നിർദേശമുണ്ട്. വൈദ്യുതി, കേബിൾ ലൈനുകൾ താഴ്ന്ന നിലയിലായതിനാൽ ബോട്ടുകൾക്ക് സർവിസ് നടത്താൻ കഴിയുന്നില്ല. മൊത്തത്തിൽ ഹൗസ് ബോട്ട് മേഖല നിശ്ചലമാണെന്ന് ഒാൾ കേരള ഹൗസ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വിജയൻ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം യുവാക്കളടങ്ങുന്ന ചെറുസംഘങ്ങൾ വെള്ളപ്പൊക്ക കാലത്ത് ഉയർന്ന ജലനിരപ്പിലൂടെ സഞ്ചരിക്കുന്നത് സാഹസികാനുഭവമായി കണ്ട് യാത്രക്ക് എത്തുന്നുണ്ട്. എന്നാൽ, ബോട്ട് ജീവനക്കാരിൽ അധികവും കുട്ടനാട് പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ സർവിസ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി അദ്ദേഹം പറഞ്ഞു. നിപ വൈറസ് ഭീഷണിയിൽ തകർന്ന ടൂറിസം മേഖലക്ക് കൂനിന്മേൽ കുരു എന്ന പോലെയാണ് മഴക്കെടുതി കടന്നുവന്നതെന്ന് അക്രഡിറ്റഡ് ഹോം സ്റ്റേ അസോസിയേഷൻ സെക്രട്ടറി സുനിൽ കൃഷ്ണൻ പറഞ്ഞു. നെഹ്റു ട്രോഫി ജലമേള മുൻ നിർത്തി മുൻകാലങ്ങളിൽ ജൂലൈ ആകുേമ്പാഴേക്കും മിക്കവാറും ഹോംസ്റ്റേകൾ മുഴുവനും ഒരുമാസം മുേമ്പ ബുക്ക് ചെയ്യപ്പെട്ടിരിക്കും. എന്നാൽ, ഇൗ വർഷം കാര്യമായ ബുക്കിങ്ങോ അന്വേഷണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. മഴക്കെടുതിയുടെ ഭാഗമായി നിലവിലുള്ള സ്ഥിതിവിശേഷം വരും ദിവസങ്ങളിൽ ക്രമേണ കുറഞ്ഞ് വരുമെന്നാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പറയുന്നത്. യു.കെയിൽനിന്നും പോളണ്ടിൽനിന്നും മറ്റും ധാരാളം അന്വേഷണങ്ങൾ എത്തുന്നുണ്ട്. മോശം കാലാവസ്ഥയിലും ഒേട്ടറെ വിദേശ വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്ന് ഡി.ടി.പി.സി സെക്രട്ടറി മാലിൻ മുരളീധരൻ അറിയിച്ചു. ഹൗസ് ബോട്ടിലേക്ക് കയറാനുള്ള വഴികൾ പോലും വെള്ളത്തിൽ മുങ്ങിയതിനാൽ കായൽ യാത്ര ബുദ്ധിമുട്ടാണ്. കുട്ടനാട്ടിലേക്ക് ഹൗസ് ബോട്ട് യാത്ര പൊലീസ് നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. വി.ആർ. രാജമോഹൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story