Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:14 AM IST Updated On
date_range 21 July 2018 11:14 AM ISTപോസ്റ്റ് മാസ്റ്ററില്ല; മൂക്കന്നൂര്‍ പോസ്റ്റ് ഒാഫിസ് പ്രവര്‍ത്തനം അവതാളത്തില്‍
text_fieldsbookmark_border
അങ്കമാലി: പോസ്റ്റ്മാസ്റ്ററില്ലാതെ മൂക്കന്നൂര്‍ മെയിന്‍ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം രണ്ടുമാസമായി താളംതെറ്റി. ചികിത്സാർഥം അവധിയില്‍ പ്രവേശിച്ച പോസ്റ്റ് മാസ്റ്റർക്ക് പകരം ആളെ നിയമിക്കാത്തതാണ് കാരണം. ആഴകം, താബോര്‍, ഏഴാറ്റുമുഖം ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളുടെ മെയിന്‍ പോസ്റ്റ് ഓഫിസാണ് മൂക്കന്നൂര്‍. ദേശീയ സമ്പാദ്യപദ്ധതിയുടെ ഏഴ് മഹിള പ്രധാന്‍ ഏജൻറുമാരും പതിനായിരത്തില്‍പരം നിക്ഷേപകരും ഉള്ള ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പ്രതിദിനം നടക്കുന്നത്. ഫിസാറ്റ് എൻജിനീയറിങ് കോളജ്, എം.എ.ജി.ജെ ആശുപത്രി, ബാലനഗര്‍ ഐ.ടി.ഐ തുടങ്ങി നിരവധി സ്ഥാപനങ്ങളും പരിധിയിലുണ്ട്. വനിത ക്ലര്‍ക്ക് മാത്രമാണ് പോസ്റ്റ് ഒാഫിസിലുള്ളത്. എല്ലാ ജോലിയും ഒറ്റക്ക് നിർവഹിക്കാനാവാതെ വലയുകയാണ് ഇവർ. നൂറുകണക്കിനാളുകളാണ് കാര്യം നടക്കാതെ പോസ്റ്റ് ഒാഫിസില്‍നിന്ന് മടങ്ങിപ്പോകുന്നത്. ആലുവ പോസ്റ്റല്‍ സൂപ്രണ്ടിന് പലവട്ടം നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എം. വര്‍ഗീസ് ആരോപിച്ചു. അടിയന്തരമായി ജോലിക്കാരെ നിയമിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story