Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജയപ്രസാദ്​ വധം:...

അജയപ്രസാദ്​ വധം: ആർ.എസ്​.എസുകാരുടെ ശിക്ഷ ശരിവെച്ചു

text_fields
bookmark_border
കൊച്ചി: എസ്.എഫ്.ഐ കരുനാഗപ്പള്ളി ഏരിയ ജോ. സെക്രട്ടറി എസ്. അജയപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. െകാല്ലം അഡീ. സെഷൻസ് കോടതി വിധിച്ച പത്തുവര്‍ഷം കഠിന തടവും 500 രൂപ പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. വള്ളിക്കാവ്‌ ശ്രീനാഥ്‌, വലിയകണ്ടത്തില്‍ സബിന്‍, ചാണപ്പള്ളി ലക്ഷം വീട്ടില്‍ സനില്‍, ലക്ഷം വീട്ടില്‍ രാജീവന്‍, പുത്തന്‍പുരയില്‍ സുനില്‍, മഞ്ചാടിമുക്ക്‌ ശിവറാം എന്നിവരുടെ ശിക്ഷയാണ് ഡിവിഷൻബെഞ്ച് ശരിവെച്ചത്. ക്ലാപ്പന തോട്ടത്തു മുക്കില്‍ 2007 ജൂലൈ 19ന് പ്രതികള്‍ അജയപ്രസാദിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അജയപ്രസാദ് പിറ്റേദിവസം ആശുപത്രിയില്‍ മരിച്ചു. ഹരജിക്കാർക്കെതിരായ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story