Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2018 11:05 AM IST Updated On
date_range 21 July 2018 11:05 AM ISTമെട്രോ സൗന്ദര്യവത്കരണ പ്രദേശത്ത് അനധികൃത കാലിച്ചന്ത
text_fieldsbookmark_border
ആലുവ: പ്രവർത്തിക്കുന്നതായി ആക്ഷേപം. കോടികൾ മുടക്കി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് കാലിക്കച്ചവടം നടക്കുന്നത്. മാർക്കറ്റ് മേൽപാലത്തിന് താഴെയാണ് വീണ്ടും കാലിച്ചന്ത സജീവമായത്. മാർക്കറ്റിനകത്താണ് കാലിച്ചന്ത പ്രവർത്തിച്ചിരുന്നത്. ആധുനിക രീതിയിൽ പൊതുമാർക്കറ്റ് നിർമിക്കുന്നതിനായി ഇവിടെനിന്ന് വ്യാപാരികളെ മാറ്റിയപ്പോൾ കാലിച്ചന്തയും ഒഴിവാക്കി. വ്യാപാരികളെ മേൽപാലത്തിന് താഴെ പുനരധിവസിപ്പിച്ചപോലെ കാലിച്ചന്തയും മേൽപാലത്തിനടിയിൽ തെക്കുഭാഗത്തായി തുടർന്ന് പോന്നു. സൗന്ദര്യവത്കരണം ആരംഭിക്കുന്നതിന് മുമ്പ് നഗരസഭ വ്യാപാരികളെ മാർക്കറ്റിലേക്ക് തന്നെ താൽക്കാലികമായി മാറ്റുകയായിരുന്നു. എന്നാൽ, കാലിച്ചന്തക്ക് മറ്റ് സംവിധാനങ്ങൾ ഇല്ലാതെ വന്നതോടെ വീണ്ടും പാലത്തിനടിയിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഇവിടെ കൊണ്ടുവരുന്ന കാലികളുടെ വിസർജ്യവും തീറ്റ സാധനങ്ങളും കൂടികിടന്ന് സൗന്ദര്യവത്കരണ പ്രദേശം മലിനമാക്കുകയാണ്. മഴ കനത്തതോടുകൂടി ഇവ ഒലിച്ചിറങ്ങി കാൽനടയാത്ര ദുരിതപൂർണമായി. മേൽപാലത്തിനടിയിൽ മാലിന്യം തള്ളുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. അടിയന്തരമായി അധികൃത കാലിച്ചന്ത ഒഴിപ്പിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും നഗരസഭ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story