Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാധ്യമപ്രവര്‍ത്തകന്‍...

മാധ്യമപ്രവര്‍ത്തകന്‍ എന്‍.എസ്. ബിജുരാജ് നിര്യാതനായി

text_fields
bookmark_border
ചെങ്ങന്നൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'മാതൃഭൂമി' ചീഫ് റിപ്പോര്‍ട്ടറുമായ എന്‍.എസ്. ബിജുരാജ് (50) നിര്യാതനായി. ബുധനാഴ്ച രാവിലെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ തിട്ടമേല്‍ ഉഷസ്സില്‍ പരേതനായ റിട്ട. എ.ഇ.ഒ ആര്‍. നടരാജ​െൻറയും കൊത്തപ്പള്ളി കെ.കെ.കെ.വി.എം.എച്ച്.എസ് റിട്ട. അധ്യാപിക കെ.എന്‍. സരസമ്മയുടെയും മകനാണ്. ബംഗളൂരു, മംഗളൂരു, പട്ന എന്നിവിടങ്ങളില്‍ പ്രത്യേക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആല കോടുകുളഞ്ഞി വിഷ്ണുപ്രഭയില്‍ കുടുംബാംഗം ഹേമ. മകന്‍: ഗൗതം ബി. രാജ്. സഹോദരി: ബിന്ദു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story