Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്റുേട്രാഫി:...

നെഹ്റുേട്രാഫി: വഞ്ചിപ്പാട്ട് മത്സരത്തിന് രജിസ്​റ്റർ ചെയ്യാം

text_fields
bookmark_border
ആലപ്പുഴ: നെഹ്റുേട്രാഫി ജലോത്സവം മത്സര വള്ളംകളിക്ക് മുന്നോടിയായ വഞ്ചിപ്പാട്ട് മത്സരത്തിന് അപേക്ഷിക്കാം. താൽപര്യമുള്ള ടീമുകൾ 23 മുതൽ 31 വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാർഥി, വിദ്യാർഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലും ആറന്മുള ശൈലി പുരുഷവിഭാഗത്തിലും വെച്ചുപാട്ട് കുട്ടനാട് ശൈലി എന്നിവയിൽ സ്ത്രീ-പുരുഷ വിഭാഗത്തിലുമാണ് മത്സരം. സ്ത്രീ-പുരുഷ വിഭാഗത്തിൽ 25 ടീമിനെയും വിദ്യാർഥി-വിദ്യാർഥിനി വിഭാഗത്തിൽ 25 ടീമിനെയും ആദ്യമെത്തുന്ന ക്രമത്തിൽ ഉൾപ്പെടുത്തും. വിധികർത്താക്കളെ തേടുന്നു ആലപ്പുഴ: നെഹ്റുേട്രാഫിയോട് അനുബന്ധിച്ച വഞ്ചിപ്പാട്ട് മത്സരത്തിൽ വിധികർത്താവായി പ്രവർത്തിക്കാൻ താൽപര്യമുള്ള മലയാള സാഹിത്യത്തിൽ ബിരുദവും വഞ്ചിപ്പാട്ട് മത്സരത്തിൽ ജഡ്ജ് ആയി പ്രവർത്തിച്ച പരിചയസമ്പന്നരുമായ വ്യക്തികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് ഒന്നിനുമുമ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ആൻഡ് കൺവീനർ, എൻ.ടി.ബി.ആർ -2018, ഇറിഗേഷൻ ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, ആലപ്പുഴ വിലാസത്തിൽ അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story