Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTജോസ് കെ. മാണിക്കെതിരായ ഹരജി തള്ളി
text_fieldsbookmark_border
െകാച്ചി: കോട്ടയം ലോക്സഭ അംഗമായിരിക്കെ ജോസ് കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന ഹരജി ഹൈകോടതി തള്ളി. ഒരു പദവിയിലിരിക്കെ മറ്റൊരു പദവി കൂടി കൈക്കലാക്കി സ്വകാര്യ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്ന നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നോബിൾ മാത്യു നൽകിയ ഹരജിയാണ് തള്ളിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 69ാം വകുപ്പ് പ്രകാരം ഒരു പദവിയിലിരിക്കെ ജനപ്രതിനിധിയായ ഒരാൾക്ക് മറ്റൊരു പദവി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ലോക്‌സഭാംഗമായിരിക്കെ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് നിയമതടസ്സമില്ല. രണ്ടാമത്തെ പദവിയുടെ ചുമതല ഏൽക്കുന്നതോെട ആദ്യ സ്ഥാനം സ്വാഭാവികമായി നഷ്ടമാകും. അതിനാൽ, ഹരജിയിലെ ആവശ്യത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story