Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:18 AM IST Updated On
date_range 19 July 2018 11:18 AM ISTകുന്നത്തുകളത്തിൽ ചിട്ടി തട്ടിപ്പ്: പൊലീസ് സംരക്ഷണ ഹരജി തള്ളി
text_fieldsbookmark_border
കൊച്ചി: ചിട്ടി തട്ടിപ്പ് നടത്തി സ്ഥാപന ഉടമ മുങ്ങിയ കേസിൽ പ്രധാന പ്രതിയുടെ മകളും മരുമകനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി തള്ളി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നത്തുകളത്തില്‍ ജ്വല്ലറി ഉടമ വിശ്വനാഥെൻറ രണ്ടാമത്തെ മകൾ ജിത്തു, ഭർത്താവ് ഡോ. സുനിൽ ബാബു എന്നിവർ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇതുവരെ രജിസ്റ്റർ ചെയ്ത പത്തിൽ മൂന്ന് കേസുകളിൽ ഇരുവരും പ്രതികളാണെന്ന സർക്കാർ വിശദീകരണത്തിെൻറ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവ്. ചിട്ടി തട്ടിപ്പുമായി ബന്ധമില്ലെന്നും ദന്ത ഡോക്ടറായ തെൻറ ക്ലിനിക്കിനുനേരെ ചിലർ ആക്രമണം നടത്തുകയും േഫാണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് ഇവരുടെ പരാതി. അതിനാൽ, സ്ഥാപനത്തിനും വീടിനും തങ്ങൾക്കും പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിടണമെന്നായിരുന്നു ആവശ്യം. എന്നാൽ, ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പരാതികൾ ലഭിച്ചതിൽ പത്ത് കേസുകൾ കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി സർക്കാർ ചൂണ്ടിക്കാട്ടി. ഇതിൽ മൂന്നെണ്ണത്തിൽ ഹരജിക്കാരും പ്രതികളാണ്. ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇൗ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story