Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭാ തർക്കം ചർച്ചയിലൂടെ...

സഭാ തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമമെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: ഒാർത്തഡോക്‌സ്-യാക്കോബായ തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി സർക്കാർ ഹൈകോടതിയിൽ. ലക്ഷ്യം നേടാൻ കൂടുതൽ സമയം അനിവാര്യമാണെന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പിറവം സ​െൻറ് മേരീസ് ഒാർത്തഡോക്‌സ് സിറിയൻ ചർച്ച് വികാരി നൽകിയ ഹരജിയിൽ ആഭ്യന്തര അഡീഷനൽ സെക്രട്ടറി സിംജി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇൗ വിശദീകരണം. 2018 മേയ് 19ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളിയിലും സെമിത്തേരിയിലും പ്രാർഥന നടത്താൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. പള്ളിയുടെ നിയന്ത്രണം 2500 കുടുംബങ്ങൾ ഉൾപ്പെട്ട യാക്കോബായ വിഭാഗത്തിനാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇവിടെ ഒാർത്തഡോക്സ് വിഭാഗത്തിലെ 250 കുടുംബങ്ങൾ മാത്രമാണുള്ളത്. ഹരജിക്കാരനായ വികാരി ഉൾപ്പെടെ ഒാർത്തഡോക്‌സ് പക്ഷക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിന് സാവകാശം വേണം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇരു വിഭാഗങ്ങളും ഈ ആവശ്യമുന്നയിച്ച് സർക്കാറിന് നിവേദനം നൽകിയിരുന്നു. പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയപ്പോൾ മേയ് 25 ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളുടെയും ആധ്യാത്മിക നേതൃത്വത്തിന് ജൂൺ 26ന് ഇൗജിപ്തിൽ കൂടിക്കാഴ്ച നടത്താൻ ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ സാഹചര്യത്തിൽ സമയബന്ധിതമായി ഉത്തരവുകൾ നടപ്പാക്കണമെന്ന തരത്തിൽ നിർദേശിക്കരുതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story