Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർട്ടിഫിക്കറ്റിൽ പേരും...

സർട്ടിഫിക്കറ്റിൽ പേരും ലിംഗവും മാറ്റൽ: ട്രാൻസ്​ജെൻഡർമാരുടെ പരാതി തീർപ്പാക്ക​ണമെന്ന്​ കോടതി

text_fields
bookmark_border
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുമാത്രം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേരും ലിംഗവും തിരുത്താൻ അവസരം നൽകുന്ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സംഘടനയായ ക്വയറാള നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. ഈ ആവശ്യം ഉന്നയിച്ച് ക്വയറാള നല്‍കിയ നിവേദനം സാമൂഹികക്ഷേമ സെക്രട്ടറി നാലു മാസത്തിനകം തീര്‍പ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി അഭിപ്രായങ്ങൾ കേൾക്കണം. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മാത്രം പേരും ലിംഗവും മാറ്റാന്‍ അവസരം നല്‍കി 2018 മാര്‍ച്ച് ആറിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ആണ്‍, പെണ്‍ എന്നതിന് പുറെമ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം ചേര്‍ക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ശസ്ത്രക്രിയ ഇല്ലാതെ കഴിയുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഉത്തരവി​െൻറ ആനുകൂല്യം ലഭ്യമാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഉത്തരവ് എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ബാധകമാക്കണമെന്നായിരുന്നു ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story