Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാർ ഏറ്റെടുക്കുംവരെ സമരം -എന്‍.വി. തമ്പുരാന്‍

text_fields
bookmark_border
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുംവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍.വി. തമ്പുരാന്‍. പെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂനിറ്റ് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം. വാസുദേവന്‍പിള്ള, സെക്രട്ടറി ഇ.ബി. വേണുഗോപാല്‍, ട്രഷറര്‍ വി. രാധാകൃഷ്ണന്‍, എം. എബ്രഹാം, എ. ഖമറുദ്ദീന്‍, കെ.എം. സിദ്ധാർഥന്‍, എം.പി. പ്രസന്നന്‍, എം. അബൂബക്കര്‍, എം.ജെ. സ്റ്റീഫന്‍, പി.എ. കൊച്ചുചെറുക്കന്‍, വി.പി. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ചു കാക്കാഴം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്ത്, ഏഴ് വാർഡുകളിലെ വെള്ളക്കെട്ട് പ്രദേശം വെൽഫെയർ പാർട്ടി പ്രവർത്തകർ സന്ദർശിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങൾ വില്ലേജ് ഓഫിസറുമായി സംസാരിച്ചു. ഇവരെ കാക്കാഴം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഗംഗാധരൻ, വാർഡ് കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല മൂലയിൽ, സുനീറ മജീദ്, ജസീർ നീർക്കുന്നം, അബുല്ലൈസ്, ഷിഹാബ് ഒറ്റതെങ്ങ്, യാസിർ തുണ്ടിൽ, ഐ.ആർ.ഡബ്ല്യു പ്രവർത്തകരായ കെ.എം. റഷീദ്, ഫൈസൽ, സാജിത എന്നിവർ നേതൃത്വം നൽകി. നിർമാണ-ചുമട്ട് തൊഴിലാളികളുടെ കലക്ടറേറ്റ് മാർച്ച് 23ന് ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.െഎ.ടി.യു.സി 23ന് കലക്ടറേറ്റ് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. നിർമാണ-ചുമട് മേഖലയിലെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് ബോണസ് നൽകുക, യന്ത്രവത്കരണംമൂലം തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക, അമ്പലപ്പുഴ താലൂക്കിൽ ജില്ല ലേബർ ഒാഫിസറുടെ സാന്നിധ്യത്തിൽ 1978 മുതൽ നടപ്പാക്കുന്ന സേവന-വേതന വ്യവസ്ഥകൾ നിലനിർത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story