Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTചേർത്തല റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
text_fieldsbookmark_border
ചേര്‍ത്തല: റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തുന്നില്ലെന്ന് പരാതി. തോരാമഴയത്ത് മേൽക്കൂരയില്ലാത്ത മേൽപാലത്തിലൂടെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലോ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലോ എത്തിയാലേ യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ കഴിയൂ. ഇത് ദൂരദേശത്തുനിന്ന് എത്തുന്ന യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. യാത്രക്കാർ ലഗേജുകൾ മേൽപാലത്തിലൂടെ വിഷമിച്ച് കയറ്റിയിറക്കുന്നത് നിത്യകാഴ്ചയാണ്. രോഗികൾ, വയോധികര്‍ എന്നിവര്‍ വന്നാല്‍ സൗകര്യപ്രദമായ ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തണമെന്ന റെയിൽവേ നിയമം ലംഘിക്കപ്പെടുകയാണ്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഇതുവഴി തിരിച്ചുവിട്ടതോടെ യാത്രക്കാരുടെ ദുരിതം വർധിച്ചതായും പരാതിയുണ്ട്. ട്രെയിനുകള്‍ നിരവധി വരുന്നുണ്ടെങ്കിലും അതിനനുസരിച്ച് ടിക്കറ്റ് കൗണ്ടര്‍ വർധിപ്പിക്കാത്തതുമൂലം സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന മുപ്പതോളം ട്രെയിനുകൾ വന്നുപോകുന്ന ചേർത്തല റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 3000 യാത്രക്കാരും മൂന്നുലക്ഷം രൂപ വരുമാനവുമുണ്ട്. എന്നിട്ടും കേന്ദ്ര സർക്കാർ സ്റ്റേഷനെ അവഗണിക്കുകയാണ്. ഇതിനെതിരെ നിരവധി പരാതികള്‍ നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പറഞ്ഞു. വെള്ളെക്കട്ട്: ചുങ്കം-പള്ളാത്തുരുത്തി പ്രദേശത്ത് ജനജീവിതം ദുരിതത്തിൽ ആലപ്പുഴ: നഗരത്തിന് കിഴക്കുള്ള താഴ്ന്ന പ്രദേശങ്ങളായ ചുങ്കം-പള്ളാത്തുരുത്തി ഭാഗങ്ങളിലെ ജനജീവിതം ദുരിതത്തിലേക്ക്. കനത്ത മഴയും വെള്ളപ്പൊക്കവുംമൂലം കമേഴ്‌സ്യല്‍ കനാല്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ചുങ്കം-പള്ളാത്തുരുത്തി റോഡ് വെള്ളത്തിലായി. പോഞ്ഞിക്കരയില്‍ പുന്നമട കായലില്‍നിന്ന് വെള്ളം കരകവിഞ്ഞൊഴുകി കൊമ്പന്‍കുഴി-കരിവേലി പാടശേഖരത്തിൽ വെള്ളം നിറഞ്ഞു. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതിനാലും നീരൊഴുക്ക് തടയുന്നതില്‍നിന്ന് പിന്‍വാങ്ങിയതിനാലും റോഡിെൻറ പാര്‍ശ്വങ്ങളിലെ പുരയിടങ്ങളിലും വീടുകളിലും വെള്ളം കയറാൻ സാധ്യതയേറി. നഗരമാലിന്യങ്ങളും പാടശേഖരങ്ങളിലെ ദുര്‍ഗന്ധപൂരിതമായ വെള്ളവും പുരയിടങ്ങളിലും വീടുകളിലും കയറുന്നത് പ്രദേശവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പകര്‍ച്ചവ്യാധികള്‍ തടയാനും വൈദ്യസഹായം, സൗജന്യറേഷൻ എന്നിവ അനുവദിക്കാനും നടപടി വേണമെന്ന് ജനതാദള്‍ എസ് ജില്ല സെക്രട്ടറി പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. തൊഴിൽരഹിത വേതന വിതരണം വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ തൊഴിൽരഹിത വേതനം 20, 21 തീയതികളിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ അസ്സൽ രേഖകളുമായി എത്തി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story