Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:05 PM IST Updated On
date_range 17 July 2018 2:05 PM ISTപ്രതിഷേധം ശക്തമായി; ആന്നലത്തോട് ഓരുമുട്ടുകൾ പൊളിച്ചു
text_fieldsbookmark_border
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ ആന്നലത്തോട് വാലുമ്മൽ ചീപ്പുങ്കൽ പ്രദേശത്തെ ഓരുമുട്ട് പ്രതിഷേധം ശക്തമായതോടെ പൊളിച്ചുനീക്കി. മുട്ട് പൊളിക്കാതിരുന്നതോടെ 4, 16, 17, 18 വാർഡുകളിലെ വീടുകളും ആരാധനാലയങ്ങളും വെള്ളത്തിലായിരുന്നു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പാണാവള്ളി മണപ്പുറം പള്ളി മഹല്ല് ഓഫിസിൽ വെള്ളം കയറി. തോടിനോട് ചേർന്ന ഹയാത്തുൽ ഇസ്‌ലാം മദ്റസയും പള്ളി അങ്കണവും പരിസരത്തെ വീടുകളും വെള്ളത്തിലായി. വാലുമ്മേൽ പ്രദേശത്തെ വീടുകൾക്കുള്ളിൽ വെള്ളം നിറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, മണപ്പുറം പള്ളി മഹല്ല് പ്രസിഡൻറ് ഇ.പി സെൻമോൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് പി.എ. അൻസാരി, വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുസ്സത്താർ തുടങ്ങിയവർ ചീപ്പുങ്കൽ പ്രദേശം സന്ദശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മഴ താങ്ങാനാകാതെ റോഡുകൾ; മിക്കയിടത്തും വൻ കുഴികൾ പൂച്ചാക്കൽ: ശക്തമായി തുടരുന്ന മഴ താങ്ങാനാകാതെ റോഡുകൾ. ഇത്തവണത്തെ കാലവർഷം റോഡുകൾക്കു താങ്ങാവുന്നതിലും അപ്പുറമെന്ന് പൊതുമരാമത്ത് വകുപ്പ് തന്നെ പറയുന്നു. കോരിച്ചൊരിയുന്ന മഴയിൽ റോഡുകൾ കുതിർന്നു തുടങ്ങിയതോടെ തകർച്ചക്ക് ആക്കം കൂടി. ജലം ഒഴുകിപ്പോകാൻ മികച്ച ചാൽ സംവിധാനം ഇല്ലാത്ത റോഡുകൾ ഓരോദിവസവും തകർന്നടിയുകയാണ്. ചേർത്തല- അരൂക്കുറ്റി റോഡിെൻറ വിവിധ പ്രദേശങ്ങളിലെ റോഡുകൾ മഴമൂലം പൊളിയുന്നുണ്ട്. മുൻ വർഷങ്ങളിൽ കാലവർഷം ശക്തമായ ദിവസങ്ങളിൽ ശരാശരി 30-40 മില്ലീമീറ്റർ മഴ ലഭിച്ച സ്ഥാനത്ത് ഇത്തവണ എഴുപതു മില്ലീമീറ്ററിലധികം മഴയാണു ലഭിക്കുന്നത്. ചില മേഖലകളിൽ ഇതിലധികം മഴ ലഭിക്കുന്നുണ്ട്. മഴ ഇതേ തോതിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഇതര റോഡുകൾ കൂടി തകരുമെന്നും വകുപ്പ് പറയുന്നു. മഴയായതിനാൽ കോൺക്രീറ്റ് ചെയ്തു പോലും ഓട്ട അടയ്ക്കാനാകുന്നില്ല. ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ കോടികൾ മുടക്കി നന്നാക്കിയ അരൂക്കുറ്റി -അരൂർ റോഡ് ഉദ്ഘാടനം കഴിയുംമുമ്പേ തകർന്നു. ഇതോടെ യാത്ര വീണ്ടും ദുരിതത്തിലായി. വലിയ അഴിമതിയാണ് നിർമാണത്തിൽ നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിൽ ചെറിയൊരു കുഴിയുണ്ടെങ്കിൽ പോലും അതിലൂടെ ജലം ഇറങ്ങി പരിസരം മുഴുവൻ കുതിർന്നു തകരുകയാണ്. ജില്ലയുടെ വിവിധ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story