Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകച്ചവടസ്ഥാപനങ്ങൾ...

കച്ചവടസ്ഥാപനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: പുഴവെള്ളത്തി​െൻറ വരവ് വർധിച്ചതോടെ . അഞ്ചു വർഷം മുമ്പുണ്ടായ വിധത്തിലുള്ള വെള്ളപ്പൊക്കം നാട്ടുകാരെ ഭീതിയിലാക്കി. അന്ന് കോടികളുടെ നഷ്ടമാണ് വ്യാപാര മേഖലക്കുണ്ടായത്. മധ്യകേരളത്തിലെ പ്രധാന പലചരക്ക് വിപണിയായ കാവുങ്കര മേഖലയിൽ ലോഡ് കണക്കിന് സാധനങ്ങൾ അന്ന് വെള്ളം കയറിനശിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പുഴവെള്ളത്തി​െൻറ വരവ് കണ്ടതോടെ ആളുകൾ ഭീതിയിലായി. വെള്ളം കൂടുതൽ എത്തുന്നതിനു മുമ്പെ സാധനസാമഗ്രികൾ മാറ്റാൻ തുടങ്ങി. മാർക്കറ്റ് റോഡ്, ന്യൂ ബസാർ റോഡ് എന്നിവിടങ്ങളിലെ മൊത്ത വ്യാപാരക്കടകളിൽനിന്ന് സാധനങ്ങൾ നീക്കം ചെയ്തു. പത്തുമണിയോടെ മലങ്കര ഡാമി​െൻറ ഷട്ടറുകൾ വീണ്ടും ഉയർത്തി. രണ്ടു മണിക്കൂറിനുശേഷം മൂന്നടിയിലേറെ വെള്ളം ഉയരുമെന്ന പൊലീസ് മുന്നറിയിപ്പ് എത്തിയതോടെ ധ്രുതഗതിയിൽ സാധനങ്ങൾ നീക്കാൻ തുടങ്ങി. അപകടഭീഷണിയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് പ്രദേശവാസികൾ സമാധാനമായി ഉറങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഫ്ലാറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തെത്തുടർന്ന് ഫ്ലാറ്റിൽ കുടുങ്ങിയ ഇതര സംസ്ഥാനക്കാരായ സ്ത്രീകൾ അടക്കമുള്ളവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കാളച്ചന്തയിലെ ഫ്ലാറ്റിൽ ഒറ്റപ്പെട്ടുപോയ ആസാം സ്വദേശികളെയാണ് രക്ഷിച്ചത്. നഗരത്തിലെ ഹോട്ടൽ ജീവനക്കാരികളായ യുവതികളാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് എത്തി കിടന്നുറങ്ങിയ ഇവർ രാവിലെ നോക്കുമ്പോൾ ഫ്ലാറ്റിനുചുറ്റും വെള്ളം കയറിയ നിലയിലായിരുന്നു. രക്ഷപ്പെടാൻ മാർഗമില്ലാതായതോടെ ഫയർഫോഴ്സി​െൻറ സഹായം തേടി. രണ്ട് മണിയോടെ എത്തിയ ഫയർഫോഴ്സ് ഇവരെ ഫ്ലാറ്റിൽനിന്ന് ഇറക്കി. കിഴക്കേക്കരയിൽ വീട്ടിൽ കുടുങ്ങിയ കുടുംബത്തെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇതിനിടെ, വെള്ളം കയറിയ ഫയർഫോഴ്സ് ഓഫിസിൽനിന്ന് സാധനസാമഗ്രികൾ നീക്കംചെയ്തു. എം.സി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടും ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story