Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 2:02 PM IST Updated On
date_range 17 July 2018 2:02 PM ISTകുളം കവിഞ്ഞ് വളർത്ത് മീനുകൾ പാടത്തേക്ക്: നാട്ടുകാർക്ക് ചാകര
text_fieldsbookmark_border
കൂത്താട്ടുകുളം: കനത്ത മഴയിൽ വെള്ളം പൊങ്ങിയ ഒലിയപ്പുറം നെടുംപുറം പാടത്ത് മീൻ കയറി. പാടശേഖരത്തിന് സമീപത്തെ സ്വകാര്യ വ്യക്തികൾ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തിൽ നിന്നാണ് മീനുകൾ പാടത്തെത്തിയത്. ചക്കാലയ്ക്കൽ സ്കറിയ, നിരപ്പേൽ ശശി എന്നിവർ കൂട്ടായി കൃഷി ചെയ്തിരുന്ന കുളത്തിൽനിന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ മത്സ്യം നഷ്്ടമായെന്ന് ഇരുവരും പറഞ്ഞു. വെള്ളം പൊങ്ങി മീനുകൾ പാടത്ത് കേറിയ, വിവരമറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് ചൂണ്ടയുമായി എത്തിച്ചേർന്നത്. ചൂണ്ടയിട്ടവരിൽ ഭൂരിഭാഗം ആളുകൾക്കും തിലോപ്പിയ മീനുകൾ ലഭിച്ചു. പിരാന, ഗ്രാസ് കാർപ്, നൈലൂട്ടിക, ഗൗര, എന്നീ മത്സ്യ ഇനങ്ങളും സർക്കാറിെൻറ പദ്ധതിയിൽനിന്ന് ലഭിച്ച 4000 റോഹ മത്സ്യക്കുഞ്ഞുങ്ങളുമാണ് കുളത്തിലുണ്ടായിരുന്നത്. വെള്ളം ഇറങ്ങുമ്പോൾ മെഷീൻ ഉപയോഗിച്ച് മത്സ്യങ്ങളെ തിരിച്ച് കുളത്തിൽ കയറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷി ഉടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story