Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദുവി​െൻറ പേരിലുള്ള...

ബിന്ദുവി​െൻറ പേരിലുള്ള വിൽപത്രത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ചേർത്തല: ബിന്ദുവിനും സഹോദരൻ പ്രവീണിനുമായുള്ള സ്വത്തുക്കൾ ബിന്ദുവി​െൻറ മാത്രം പേരിലേക്ക് മാറ്റിയ വിൽപത്രത്തെ കുറിച്ച് പ്രവീണി​െൻറ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല, പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസുകളിൽനിന്ന് ഇതി​െൻറ രേഖകൾ പൊലീസ് ശേഖരിച്ചു. വിൽപത്ര പ്രകാരം വിറ്റ വസ്തുക്കൾ വാങ്ങിയവരെ പൊലീസ് ചോദ്യം ചെയ്യും. ബിന്ദു പദ്മനാഭ​െൻറ പേരിൽ വ്യാജ മുക്താർ ചമച്ച കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കും. എസ്.എസ്.എൽ.സി ബുക്ക് നിർമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തി​െൻറ ഭാഗമായാണിത്. ബിന്ദുവി​െൻറ വ്യാജ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട പ്രതി ഷൺമുഖത്തെ േമട്ടുപ്പാളയത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി ഞായറാഴ്ച രാത്രി മടങ്ങിയെത്തി. ഇയാൾ നേരേത്ത നടത്തിയ ഡ്രൈവിങ് സ്കൂളിലും വീട്ടിലുമാണ് പരിശോധന നടത്തിയത്. വർഷങ്ങൾക്കുമുമ്പേ ഡ്രൈവിങ് സ്കൂൾ നിർത്തിയതിനാൽ രേഖകളൊന്നും കിട്ടിയില്ല. സെബാസ്റ്റ്യ​െൻറയും ഷൺമുഖത്തി​െൻറയും കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും. ബിന്ദു എം.ബി.എക്ക് പഠിച്ച ചെന്നൈ ഭാരത് കോളജിൽ അന്വേഷണത്തിന് തിരോധാനം അന്വേഷിക്കുന്ന നർേകാട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഞായറാഴ്ച വൈകീട്ട് ചെന്നൈക്ക് തിരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story