Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകളിൽ വെള്ളം കയറി

വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
മൂവാറ്റുപുഴ: ഓട നിറഞ്ഞ് . നഗരസഭ പതിമൂന്നാം വാർഡിൽ കിഴക്കേക്കര നരിമറ്റം റോഡിലെ നാല് വീടുകളിലാണ് വെള്ളം കയറിയത്. പാലാക്കാരൻ മറിയാമ്മ മൈക്കിൾ, അഞ്ജനത്തിൽ ഹരികൃഷ്ണൻ, വേങ്ങത്താനത്ത് ലത്തീഫ്, ആശ്രമത്താഴത്ത് ദിലീപ് എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. റോഡിലുണ്ടായിരുന്ന ഓട മണ്ണിട്ടു മൂടിയതും ചില സ്ഥലങ്ങളിൽ ഓട ശുചീകരിക്കാത്തതുമാണ് വെള്ളം കയറാൻ കാരണമായത്. ഇതിനിടെ മഴ കനത്തതോടെ എം.സി റോഡിൽ പല ഭാഗത്തും വെള്ളക്കെട്ടുയർന്നു. കെ.എസ്.ആർ.ടി.സി അരമനകവല, വാഴപ്പിള്ളി, പേഴക്കാപിള്ളി, എസ്.വളവ്, തുടങ്ങിയ സ്ഥലങ്ങളിലാണ് ഓട നിറഞ്ഞ് റോഡിലെക്കൊഴുകി വെള്ളക്കെട്ടുയരുന്നത്. ഇത് ഗതാഗത സ്തംഭനത്തിനും കാരണമായി. എം.സി റോഡരികിൽ ഉന്നക്കുപ്പയിൽ പുരയിടത്തി​െൻറ സംരക്ഷണ ഭിത്തി തകർന്ന് റോഡിൽ വീണു. വീട് അപകടാവസ്ഥയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story