Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം:...

അഭിമന്യു വധം: അന്വേഷണത്തിൽ കള്ളക്കളി -വി.എം. സുധീരൻ

text_fields
bookmark_border
കളമശ്ശേരി: അഭിമന്യു വധക്കേസ് അന്വേഷണത്തിൽ പൊലീസി​െൻറ ഭാഗത്ത് കള്ളക്കളി ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. പൊലീസിനെക്കൊണ്ട് അന്വേഷിക്കാൻ കഴിയുന്നില്ലെങ്കിൽ കേസ് എൻ.ഐ.എയെ ഏൽപിക്കണമെന്നും സുധീരൻ പറഞ്ഞു. സ്വകാര്യ ബാങ്കി​െൻറ കുടിയിറക്ക് ഭീഷണി നേരിടുന്ന മാനാത്തുപാടം പ്രീത ഷാജിയുടെ വീട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മട്ടന്നൂരിലെ ഷുഹൈബി​െൻറ കൊലപാതകംപോലെ കേരളം കരഞ്ഞ മറ്റൊരു കൊലപാതകമാണ് അഭിമന്യുവിേൻറത്. കേസിലെ പ്രതികൾ കൈയെത്തുംദൂരത്ത് ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസി​െൻറ വീഴ്ചയാണ്. പ്രതികളുടെ പേരിൽ കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇവിടെ പ്രതിസ്ഥാനത്തുള്ളവർ എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. അവർ മത തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരുസംശയവുമില്ല. ഇവർക്കെതിരെ യു.എ.പി.എപോലുള്ള കൃത്യമായ വകുപ്പുകൾ ചുമത്തണം. ഇക്കാര്യത്തിൽ പൊലീസി​െൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും സുധീരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story