Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 11:17 AM IST Updated On
date_range 13 July 2018 11:17 AM ISTഅപ്പർകുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി
text_fieldsbookmark_border
ഹരിപ്പാട്: കനത്ത മഴയെ തുടർന്ന് വെള്ളം കയറി ജനജീവിതം ദുസ്സഹമായ അപ്പർകുട്ടനാട്ടിലും താലൂക്കിലെ വിവിധ ഭാഗങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. വീയപുരം ചെറുതന, കരുവാറ്റ തുടങ്ങിയ അപ്പർകുട്ടനാട്ടിലും; പള്ളിപ്പാട്, ചേപ്പാട്, കൃഷ്ണപുരം, മുതുകുളം, ഹരിപ്പാട് തുടങ്ങിയ താലൂക്ക് പ്രദേശങ്ങളിലുമാണ് മഴമൂലം വെള്ളക്കെട്ടായി മാറിയത്. എന്നാൽ, മഴ ചെറുതായി ശമിച്ചതോടെ വെള്ളം വലിയാൻ തുടങ്ങി. തോട്ടപ്പള്ളി പൊഴി മുറിഞ്ഞുകിടക്കുന്നതിനാൽ വെള്ളം വേഗത്തിൽ ഒഴിഞ്ഞുമാറുന്നുണ്ട്. ഹരിപ്പാട് നഗരത്തിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിെൻറ തെക്കേനട ഭാഗത്തെ കടകൾക്ക് ചുറ്റുമുള്ള വെള്ളം നീങ്ങിയിട്ടില്ല. ഈ ഭാഗത്തെ ഓട നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് കയറിയതാണ് കടകൾക്ക് ചുറ്റും വെള്ളം നിറയാൻ കാരണം. കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. നഗരസഭ ശുചീകരണം നടത്താത്തതാണ് ഓടകളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കിയത്. ഓട നിർമാണത്തിലെ അശാസ്ത്രീയതയാണ് ടൗൺ ജുമാമസ്ജിദ് - റെയിൽവേ സ്റ്റേഷൻ റോഡിെൻറ തുടക്കഭാഗത്ത് വെള്ളക്കെട്ടിന് കാരണം. ഫാക്ടറി പൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി ചെങ്ങന്നൂർ: നഗരസഭ ഒന്നാം വാർഡ് മുണ്ടൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 2002 മുതൽ പ്രവർത്തിക്കുന്ന ഫാക്ടറി ഇതുവരെ രജിസ്േട്രഷൻ എടുക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ സെക്രട്ടറിക്ക് പരാതി നൽകി. യു.ഡി.എഫ് കൗൺസിലർ കെ. ഷിബുരാജനാണ് പരാതി നൽകിയത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിെൻറ പരിധിയിലെ സ്ഥാപനമായതിനാൽ ഡി. ആൻഡ് ഒ. ലൈസൻസിൽനിന്ന് ഒഴിവാക്കിയെങ്കിലും മുനിസിപ്പൽ ചട്ടപ്രകാരം രജിസ്േട്രഷൻ നടത്തേണ്ടതുണ്ട്. ഡി. ആൻഡ് ഒ. ലൈസൻസിന് സമാനമായ നടപടിക്രമങ്ങളാണ് രജിസ്േട്രഷനിൽ. ഫാക്ടറി മലിനീകരണ നിയന്ത്രണ നിയമങ്ങളെ ലംഘിച്ച് പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ അംഗീകാരം ഫാക്ടറിക്ക് ലഭിച്ചിട്ടില്ല. വിവിധ വകുപ്പുതല അന്വേഷണങ്ങളിലും ഫാക്ടറി കടുത്ത നിയമ ലംഘനങ്ങളാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. രൂക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് തെളിയിക്കപ്പെട്ട ഫാക്ടറിക്ക് നഗരസഭയുടെ രജിസ്േട്രഷൻ നൽകാൻ കഴിയില്ല. ഉപയോഗം കഴിഞ്ഞ ലെഡ് ആസിഡ് ബാറ്ററികൾ ഫർണസിൽ ഉരുക്കി ലെഡ് വേർതിരിച്ച് ദണ്ഡുകളാക്കി മാറ്റിയെടുക്കുന്ന പ്രവൃത്തിയാണ് ഫാക്ടറിയിൽ നടക്കുന്നത്. പുകക്കുഴലിലൂടെയും മറ്റ് വിധത്തിലും ഫാക്ടറി പുറത്തേക്കുവിടുന്ന ലെഡ് കണങ്ങളും മറ്റ് വാതകങ്ങളും പരിസരവാസികളായ കുട്ടികളടക്കമുള്ളവരെ രോഗികളാക്കി മാറ്റിയിരിക്കുന്നു. രക്തത്തിൽ ലെഡിെൻറ അംശം വർധിക്കൽ, ശ്വാസതടസ്സം, അർബുദം തുടങ്ങിയ രോഗങ്ങൾ പരിസരവാസികളിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ കിണർ ജലം, മണ്ണ്, അന്തരീക്ഷം എന്നിവ ഒരേപോലെ മലിനമായിരിക്കുന്നു. വരും തലമുറകളുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിലാണ് ഫാക്ടറിയുടെ പ്രവർത്തനം. നഗരസഭ പ്രദേശത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളും മലിനീകരണവും ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന 'പെർഫെക്ട് അലോയ്സ്' എന്ന ഫാക്ടറി പൂട്ടി സീൽ ചെയ്യണമെന്ന് ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story