ആദായകരമല്ലാത്തതി​െൻറ പേരിൽ കൃഷി ഉപേക്ഷിക്കരുത് -മന്ത്രി ജി. സുധാകരൻ

05:56 AM
12/07/2018
കറ്റാനം: പുതുതലമുറ കൃഷിയിലേക്ക് ഇറങ്ങണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ കറ്റാനം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് വളപ്പിൽ ആരംഭിച്ച കാർഷിക പ്രദർശനത്തോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദായകരമല്ലാത്തതി​െൻറ പേരിൽ കൃഷിയെ ഉപേക്ഷിക്കരുത്. ആദായകരമല്ലാത്തതെല്ലാം ഉപേക്ഷിക്കുന്നത് മുതലാളിത്തത്തി​െൻറ ലക്ഷണമാണ്. കാരണം കണ്ടുപിടിച്ച് എങ്ങനെ ആദായകരമാക്കാം എന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് എം.എൽ.എ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ഡബ്ല്യു.ഡി ബിൽഡിങ്സ് വിഭാഗം ആലപ്പുഴ എക്സിക്യൂട്ടിവ് എൻജിനീയർ വി.വി. അജിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, ജില്ല പഞ്ചായത്ത് അംഗം കെ. സുമ, ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പ്രഫ. വി. വാസുദേവൻ, പി. അശോകൻ നായർ, ജി. മുരളി, വി. ഗീത, ശാന്ത ഗോപാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ഡി. ശ്രീലേഖ, ഗീത മധു, രമ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.ഡി നെറ്റ് കേബിൾ ചാനൽ കാമറമാൻ ഷെജ് രാജിനെ മന്ത്രി അനുമോദിച്ചു. 4.56 ലക്ഷം ചെലവിലാണ് കാർഷിക പ്രദർശനത്തോട്ടം നിർമിച്ചത്. പച്ചക്കറികൾ, ഫലവൃക്ഷത്തൈകൾ, വിവിധതരം ചെടികൾ എന്നിവയുടെ തൈകൾ ഇവിടെ ലഭ്യമാണ്. നിലവിൽ 15,000 തൈകളാണ് വിപണനത്തിന് തയാറായത്. പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കും -മന്ത്രി സി. രവീന്ദ്രനാഥ് ചെങ്ങന്നൂർ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങൾ മികവി​െൻറ കേന്ദ്രങ്ങളായി മാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പെണ്ണുക്കര ഗവ. യു.പി സ്കൂൾ ശതാബ്്ദി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളായി മാറ്റുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ സർക്കാർ-എയിഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയത് ഏറ്റവും വലിയ മാറ്റമാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ ഇതിനകം 45,000 സ്മാർട്ട് ക്ലാസ് റൂമുകളായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുളക്കുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികവി​െൻറ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രശ്മി രവീന്ദ്രൻ, എം.എച്ച്. റഷീദ്, ജി. വിവേക്, എ.ഇ.ഒ ബി. ബിന്ദു, വി. വേണു, കൃഷ്ണകുമാർ എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
Loading...
COMMENTS