വ്യാജ ടി.സി​; ഹെഡ്​മാസ്​റ്റർക്ക്​ സസ്​പെൻഷൻ

05:56 AM
12/07/2018
ആലപ്പുഴ: 'ഡിവിഷൻ ഫാൾ' ഒഴിവാക്കാൻ സ്കൂൾ രേഖകളിൽ കൃത്രിമം കാണിച്ച ഹെഡ് മാസ്റ്റർക്ക് സസ്പെൻഷൻ. വ്യാജമായി 40 വിദ്യാർഥികളുടെ ടി.സി സൃഷ്ടിച്ച് സ്കൂൾ രജിസ്റ്ററിൽ ചേർത്ത ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എ.എ. സേവ്യർകുട്ടിയെയാണ് വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത്. ജില്ല അതിർത്തിയായ പള്ളിത്തോട് സ​െൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ 40 വിദ്യാർഥികളുടെ പേരിൽ കൃത്രിമമായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്ത സംഭവം ഡി.പി.െഎയുടെ സൂപ്പർ ചെക്കിങ് സെൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സ്കൂൾ ആൺകുട്ടികൾക്കുള്ള വിദ്യാലയമാണെന്നിരിേക്ക, സ​െൻറ് സെബാസ്റ്റ്യൻ സ്കൂളിലെ പെൺകുട്ടികളുടെ പേരാണ് ഇവിടെ എഴുതിച്ചേർത്തത്. കേരള വിദ്യാഭ്യാസ ചട്ടം സെക്ഷൻ 12(2) പ്രകാരം ഒരാഴ്ചക്കുള്ളിൽ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യാനാണ് മാനേജർക്ക് നിർദേശം നൽകിയത്. അതേസമയം, പള്ളിത്തോട് സ്കൂളിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകിയ ഹെഡ്മാസ്റ്റർ ജോസഫ് പയസി​െൻറ പേരിൽ നടപടിയില്ല എന്നതും ശ്രദ്ധേയമാണ്. ഉന്നതങ്ങളിലെ ചില ബന്ധങ്ങളുടെ പേരിലാണ് ഇത് ഒഴിവാക്കപ്പെടുന്നതെന്ന ആക്ഷേപം ശക്തമാണ്.
Loading...
COMMENTS