പതക്കം കാണാതായ സംഭവം: മുക്കുപണ്ടമാണെന്ന്​ കരുതിയെന്ന്​ പ്രതി

05:56 AM
12/07/2018
ആലപ്പുഴ: മാലിന്യത്തിനിടയിൽനിന്ന് ലഭിച്ചത് മുക്കുപണ്ടമാണെന്നാണ് കരുതിയതെന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് പതക്കം കാണാതായ സംഭവത്തിൽ അറസ്റ്റിലായ വിശ്വനാഥൻ. മറ്റ് മാലിന്യത്തിനൊപ്പമിട്ട് കത്തിക്കാൻ ശ്രമിച്ചു. പിന്നീട് കല്ലുപയോഗിച്ച് പൊട്ടിച്ചു. ഒരുഭാഗം സമീപത്തെ സ്വർണപ്പണിക്കാരന് വിറ്റ് 1500 രൂപ വാങ്ങി. ബാക്കി അയ്യപ്പഭക്തസംഘം ഓഫിസിലെ വാതിലിന് മുകളിൽ ഒളിപ്പിക്കുകയായിരുന്നെന്നും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞു. പിന്നീട് െപാലീസ് അന്വേഷണം ഊർജിതമാക്കുകയും സംഭവം വിവാദമാവുകയും ക്ഷേത്രത്തിലെ ജീവനക്കാരെ ഉൾെപ്പടെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയത് പതക്കമാണെന്ന് തിരിച്ചറിഞ്ഞത്. ഏപ്രിൽ 28 ന് അമ്പലപ്പുഴയിൽ നടന്ന ഭാഗവതസത്രം വേദിയിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ പതക്കം കിട്ടിയവരുണ്ടെങ്കിൽ അത് കാണിക്കവഞ്ചിയിലോ ക്ഷേത്ര പരിസരത്തോ വെച്ചാൽ കേസെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതേതുടർന്ന് രണ്ട് കാണിക്കവഞ്ചിയിൽ പതക്കം നിക്ഷേപിക്കുകയായിരുന്നെന്നും വിശ്വനാഥൻ പറഞ്ഞു. 2017 മാർച്ചിൽ ക്ഷേത്രോത്സവത്തി​െൻറ ഭാഗമായി നടന്ന ആറാട്ടുദിവസമാണ് കാണാതായത്. വിഷുദിനത്തിൽ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പ്രത്യേകപൂജകൾക്ക് പതക്കം ഉൾെപ്പടെ ആഭരണങ്ങൾ ചാർത്തേണ്ടതായിരുന്നു. കണിദർശനത്തിന് എത്തിയ ഭക്തരാണ് വിഗ്രഹത്തിൽ പതക്കം ചാർത്തിയിട്ടില്ലെന്ന കാര്യം ആദ്യം തിരിച്ചറിഞ്ഞത്. ക്ഷേത്രം ജീവനക്കാർ ഈ വിവരം മറച്ചുവെച്ചെങ്കിലും സംഭവം വിവാദമായി. മുൻ ഉപദേശകസമിതി സെക്രട്ടറി ഡി. സുഭാഷ് ഏപ്രിൽ 17ന് അമ്പലപ്പുഴ െപാലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറയും പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 20ന് െപാലീസ് കേസെടുത്തു. മധ്യമേഖല ഐ.ജി പി. വിജയ‍​െൻറ നിർദേശാനുസരണം ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. ഊട്ടുപുരയുടെ സമീപത്തെ കിണറും തന്ത്രി മാളികക്കുസമീപത്തെ കിണറും തെക്കുഭാഗത്തെ കുളവും വറ്റിച്ച് പരിശോധിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇതിനിടെ, രണ്ട് കാണിക്കവഞ്ചിയിൽനിന്ന് േമയ് 20ന് രൂപമാറ്റം വരുത്തിയ നിലയിൽ പതക്കം കണ്ടെത്തി. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന സംയുക്ത കർമസമിതിയുടെ ഹരജി പരിഗണിച്ച ഹൈകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയായിരുന്നു. നവംബർ 20ന് അന്വേഷണച്ചുമതല ഏറ്റെടുത്ത സ്പെഷൽ ആൻറി തെഫ്റ്റ് സ്ക്വാഡ് ഇപ്പോൾ അറസ്റ്റിലായ വിശ്വനാഥെനയും ക്ഷേത്രം മേൽശാന്തിമാർ, ജീവനക്കാർ ഉൾെപ്പടെ അമ്പതോളം പേരെ ചോദ്യംചെയ്തിരുന്നു.
Loading...
COMMENTS