സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

05:53 AM
12/07/2018
അമ്പലപ്പുഴ: ഇരട്ടക്കുളങ്ങരയിൽനിന്ന് ആലപ്പുഴക്ക് പോയ സ്വകാര്യബസും സിമൻറുമായി എത്തിയ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് ചിങ്ങംപുരക്കിൽ അബ്ദുല്ലയുടെ മകൻ ഹാഷിം (26), ബസ് ഡ്രൈവർ വണ്ടാനം മാടവന തോപ്പിൽ ശിശുപാല​െൻറ മകൻ മനു (28), ബസ് യാത്രികരായ പള്ളാത്തുരത്തി സ്വദേശിനി സരള (64), പുന്നപ്ര സ്വദേശികളായ ബഷീർ (60), അനിത (43), പൊന്നപ്പൻ (70), രാജലക്ഷ്മി (12), അംബി (40), റസീന (36), ശരണ്യ (18), താജുദ്ദീൻ (55), സജിത (17), സുധാമണി (42), പറവൂർ സ്വദേശി കുംസിത് (67), നീർക്കുന്നം സ്വദേശിനികളായ വീണ (36), രാജേശ്വരി (48), സൗദ ബീവി (53), വിലാസിനി (64), വണ്ടാനം സ്വദേശികളായ സുജിത് (30), ഖദീജ ബീവി (65), അമ്പലപ്പുഴ കോമന സ്വദേശി പാർവതി (23), ദിവ്യ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ബഷീറി​െൻറ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വിലാസിനിയുടെ താഴത്തെ വരിയിലെ പല്ലിനും ഒടിവുണ്ട്. ദേശീയപാതയിൽ പുന്നപ്ര അറവുകാട് ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയുടെ ഇടതുഭാഗത്തുകൂടി മറികടക്കാൻ ഒരുബൈക്ക് ശ്രമിച്ചു. ബൈക്കിൽ തട്ടാതിരിക്കാൻ ലോറി വലതുഭാഗത്തേക്ക് വെട്ടിച്ചപ്പോൾ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ടവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എംപ്ലോയബിലിറ്റി സ​െൻററിൽ ജോലി അഭിമുഖം നാളെ ആലപ്പുഴ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സ​െൻററിൽ ഉദ്യോഗാർഥികൾക്ക് വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കും. തസ്തികകൾ: ബിസിനസ് െഡവലപ്മ​െൻറ് മാനേജർ -യോഗ്യത എം.ബി.എ മാർക്കറ്റിങ് (അഞ്ചുവർഷം പ്രവൃത്തിപരിചയം). സീനിയർ ബിസിനസ് െഡവലപ്മ​െൻറ് മാനേജർ -യോഗ്യത ബിരുദം (മൂന്നുവർഷം പ്രവൃത്തിപരിചയം). സ്റ്റോർകീപ്പർ -യോഗ്യത ബിരുദം (മൂന്നുവർഷം പ്രവൃത്തിപരിചയം). ക്യൂസി എൻജിനീയർ -യോഗ്യത ബി.ടെക് മെക്കാനിക്കൽ (രണ്ടുവർഷം പ്രവൃത്തിപരിചയം). ക്യൂ.എം.എസ് -യോഗ്യത ബി.ടെക് മെക്കാനിക്കൽ (അഞ്ചുവർഷം പ്രവൃത്തിപരിചയം). െട്രയിനർ/സേഫ്റ്റി ഓഫിസർ -യോഗ്യത ബി.ടെക് മെക്കാനിക്കൽ, ഫിറ്റർ, വെൽഡർ (മിഗ്, ആർക്). സ്േപ്ര പെയിൻറർ -യോഗ്യത ഐ.ടി.ഐ, മൂന്നുവർഷം പ്രവൃത്തിപരിചയം (നിയമനം -കോട്ടയം). കസ്റ്റമർ സപ്പോർട്ട് (പുരുഷൻ) -യോഗ്യത പ്ലസ് ടു. േപ്രാഗ്രാമർ െട്രയിനി -യോഗ്യത ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം (നിയമനം -മാവേലിക്കര). ഫോൺ: 0477 2230624, 8078828780, 7736147338.
Loading...
COMMENTS