Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാമ്പസ്​ രാഷ്​ട്രീയം...

കാമ്പസ്​ രാഷ്​ട്രീയം നിരോധിക്കണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: കോളജുകളിലും സ്കൂളുകളിലും രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈകോടതിയിൽ ഹരജി. കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം േവണ്ടെന്ന ഹൈകോടതി ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ.എസ്. അജോയിയാണ് ഹരജി നൽകിയത്. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ഹൈകോടതി പലതവണ പറഞ്ഞിട്ടും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നും അഭിമന്യുവി​െൻറ കൊലപാതകം ഇതിനു തെളിവാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലെ വഴക്കാണ് അഭിമന്യുവി​െൻറ കൊലപാതകത്തിന് കാരണം. കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ തുടരുമെന്നും പൊതുതാൽപര്യ ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story