Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെൽട്രോൺ കൺട്രോൾസിന്...

കെൽട്രോൺ കൺട്രോൾസിന് പ്രതിരോധ മേഖലയിൽനിന്ന് 24.70 കോടിയുടെ ഓർഡർ

text_fields
bookmark_border
അരൂർ: പൊതുമേഖല സ്ഥാപനമായ അരൂർ ലഭിച്ചു. ആലുവയിലെ യുദ്ധോപകരണ സംഭരണശാലയിൽ രണ്ട് മെഗാവാട്ടി​െൻറ സോളാർ പവർപ്ലാൻറ് സ്ഥാപിക്കാൻ 16 കോടിയുടെ ഓർഡറിനുള്ള കരാറിൽ എൻ.എ.ഡിയും അരൂർ കെൽട്രോൺ കൺട്രോൾസും ഒപ്പുെവച്ചു. ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെ കണ്ടെത്താൻ ഹെലികോപ്ടറിൽനിന്ന് ഉപയോഗിക്കുന്ന ലോഫ്രീക്വൻസി ഡങ്കിങ് സോണാറി​െൻറ മൂന്ന് യൂനിറ്റുകൾക്ക് 8.70 കോടിയുടെ ഓർഡറാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽനിന്ന് അരൂർ കെൽട്രോണിന് ലഭിച്ചത്. ഊർജരംഗത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ഊർജ വിപ്ലവത്തിൽ അരൂർ കെൽട്രോൺ കൺട്രോൾസ് മികച്ച പങ്കാണ് വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ബോർഡിന് ആവശ്യമായ സ്മാർട്ട്എനർജി മീറ്ററി​െൻറ ഉൽപാദനം ഈ വർഷം ആരംഭിക്കും. ആവശ്യത്തിന് ജീവനക്കാരും പ്രാപ്തരായ ടോപ് മാനേജ്മ​െൻറും ഇല്ലാത്തത് അരൂർ കെൽട്രോണി​െൻറ വളർച്ചക്ക് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കെൽട്രോൺ എംപ്ലോയീസ് അസോസിയേഷ​െൻറ ക്ഷണം സ്വീകരിച്ച് രാജ്യസഭ അംഗമായ എളമരം കരീം, എ.എം. ആരിഫ് എം.എൽ.എ, സി.പി.എം സംസ്ഥാനസമിതി അംഗം സി.ബി. ചന്ദ്രബാബു, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ അരൂർ കെൽട്രോൺ സന്ദർശിച്ചു. മാനേജ്മ​െൻറുമായി നിലവിലെ പ്രതിസന്ധികൾ സംബന്ധിച്ച് ചർച്ചയും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story