Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലത്തിെൻറ...

പാലത്തിെൻറ വീതിക്കുറവ്: പള്ളിക്കര പവർഗ്രിഡിന്​ മുന്നിൽ അപകടക്കെണി

text_fields
bookmark_border
കിഴക്കമ്പലം: ആലുവ ചിത്രപ്പുഴ റോഡിലെ പള്ളിക്കര പവർ ഗ്രിഡിന് മുന്നിൽ തുറന്നുകിടക്കുന്ന തോട് വാഹനയാത്രികർക്ക് അപകടക്കെണിയാവുന്നു. പവർഗ്രിഡിന് മുന്നിലെ പാലത്തിന് റോഡി​െൻറ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വീതിയില്ലാത്തതാണ് അപകടമൊരുക്കുന്നത്. വാഹനങ്ങൾ അബദ്ധത്തിൽ തോട്ടിലേക്ക് പതിക്കാനിടയുണ്ട്. കിഴക്കമ്പലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് ഇത്തരത്തിൽ അപകടപ്പെടാൻ സാധ്യത. റോഡ് ടാറിങ്് സമയത്ത് കലുങ്കി​െൻറ ഭാഗത്ത് റോഡിന് വീതിയില്ലാത്തതി​െൻറ പേരിൽ ഈ ഭാഗം പി.ഡബ്ല്യു.ഡി അധികൃതർ ഒഴിവാക്കുകയായിരുന്നു. രാത്രി കാലങ്ങളിൽ ടൂ വീലർ അടക്കമുള്ള വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. പവർഗ്രിഡി​െൻറ സ്ഥലം അധികൃതർ കരിങ്കല്ലുപയോഗിച്ച് കെട്ടി തിരിച്ചപ്പോൾ ഇതി​െൻറ എതിർവശത്തുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പി​െൻറതായതിനാൽ പവർ ഗ്രിഡുകാർ ഒഴിവാക്കി. ഇത് പിന്നീട് വർഷങ്ങളായി തുറന്നു കിടക്കുന്ന സ്ഥലമായി നിലകൊള്ളുകയായിരുന്നു. പഞ്ചായത്തിലും കെ.എസ്.ടി.പിക്കും ഇത് സംബന്ധിച്ച് നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മഴക്കാലമായതിനാൽ കൊടും വളവായ ഈ സ്ഥലത്ത് അപകടവം വർധിച്ചിട്ടുണ്ട്. അപായസൂചന കാണിക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. ടിപ്പറുകളും സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ചീറിപ്പായുന്ന പവർ ഗ്രിഡിന് മുന്നിലെ തുറന്നു കിടക്കുന്ന തോടി​െൻറ ഭാഗത്ത് പാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി പഞ്ചായത്തംഗം എൻ.വി. രാജപ്പ​െൻറ നേതൃത്വത്തിൽ അധികൃതർക്ക് പരാതി സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story