Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ്: ഒന്നാം...

മഹാരാജാസ്: ഒന്നാം വര്‍ഷ ക്ലാസ്​ ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്ലാസ് അഭിമന്യു കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. കെ.എസ്. വിശ്വംഭരന്‍, പി.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കോളജിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി പരിപാടിക്ക് ബന്ധമില്ല. കോളജി​െൻറ ചരിത്രവും പാരമ്പര്യവും വിദ്യാർഥികളെ അറിയിക്കുകയാണ് ലക്ഷ്യം. അഭിമന്യുവിനു സംഭവിച്ചതുപോലുള്ള അനുഭവങ്ങള്‍ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി കൈക്കൊള്ളുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story