Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചാം പേജിൽ വാർത്ത...

അഞ്ചാം പേജിൽ വാർത്ത അപൂർണം, നിർബന്ധമായും മാറ്റുക

text_fields
bookmark_border
അഞ്ചാം പേജിൻറെ താഴെ ഇടത്തേ അറ്റത്തുള്ള 'ക്വിറ്റ് ഓഫിസ്': ബി.എസ്.എൻ.എൽ വാതിൽപ്പടിയിലേക്ക് എന്ന വാർത്ത പൂർണമല്ല. വാർത്തയുടെ ബോഡി ദാ ഇത് വെച്ച് റീപ്ലേസ് ചെയ്യുക. ... തൃശൂർ: കേന്ദ്ര സർക്കാറി​െൻറ നിലപാടും ധൂർത്തും സ്വകാര്യ ഓപറേറ്റർമാർക്കു വേണ്ടി ചിലരുടെ വിടുപണിയും മൂലം പ്രതിസന്ധിയിലായ ബി.എസ്.എൻ.എൽ പാഠം പഠിക്കുന്നു. പടുകുഴിയിൽ നിന്ന് കരകയറാൻ മാനേജ്മ​െൻറും ജീവനക്കാരും സംയുക്ത നീക്കം തുടങ്ങുന്നു. ചെയർമാൻ - മാനേജിങ് ഡയറക്ടർ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയം ജീവനക്കാരുടെ അസോസിയേഷനുകളുടെയും യൂനിയനുകളുടെയും സംയുക്ത വേദി സ്വീകരിച്ചു. ജീവനക്കാർ മുന്നോട്ടുവെച്ച 'സേവനം വാതിൽപ്പടിയിലേക്ക്' എന്ന ആശയം മാനേജ്മ​െൻറും അംഗീകരിച്ചു. ഇനി ഫോൺ കണക്ഷന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം പോലും ഉപഭോക്താവി​െൻറ വാതിൽപ്പടിയിലെത്തും. ദിവസങ്ങൾക്കകം ഇത് യാഥാർഥ്യമാവും. ജനറൽ മാനേജർ അടക്കമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി സർക്കിൾ, ജില്ല തലത്തിൽ ഗ്രൂപ്പുകളുണ്ടാക്കും. വീടുകൾ, വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ എന്നിവ തിരിച്ച് ഈ ഗ്രൂപ്പുകൾ സന്ദർശിക്കും. ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് സബ് ഡിവിഷൻ തലത്തിലും പദ്ധതി നടപ്പാക്കും. ബി.എസ്.എൻ.എലി​െൻറ എല്ലാ സേവനവും ഈ ഗ്രൂപ്പുകൾ ലഭ്യമാക്കും.ഇപ്പോൾ എറണാകുളം ജനറൽ മാനേജരായ ഫ്രാൻസിസ് ജേക്കബ് പാലക്കാട്ട് ജോലി ചെയ്യുമ്പോഴാണ് ' ഓഫിസ് വിട്ടിറങ്ങുക' മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് ജീവനക്കാരുടെ സംഘടനകൾ സ്വീകരിച്ചു. ജില്ലയിൽ അഞ്ച് പേരടങ്ങുന്ന 25 ഗ്രൂപ്പുണ്ടാക്കി. നഷ്ടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിൽ നിന്ന് പാലക്കാട്ട് 36 കോടി രൂപ ലാഭമുണ്ടാക്കി. ഈ ആശയമാണ് ഇപ്പോൾ ദേശവ്യാപകമായി ബി.എസ്.എൻ.എൽ നടപ്പാക്കുന്നത്. റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ വലിയ ഓഫറുകൾ നൽകേണ്ടി വരുന്നതു മൂലം ബി.എസ്.എൻ.എലി​െൻറ വരുമാനം കുറയുകയാണ്. ജിയോയുടെ ഫൈബർ ടു ഹോം' പദ്ധതി ആഗസ്റ്റ് 15ന് നിലവിൽ വരും. ഇത് ലാൻഡ് ലൈൻ സ്വഭാവത്തിലുള്ള ഫോണാണ്. ഈ വെല്ലുവിളി നേരിടാൻ 200 രൂപക്ക് പ്രീ - പെയ്ഡ് ലാൻഡ്ലൈൻ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ. ഫലത്തിൽ ഇതെല്ലാം വരുമാനം കുറയാൻ കാരണമാകുന്നുണ്ട്. വരുമാനം കുറഞ്ഞതോടെ മാസത്തെ അവസാന പ്രവൃത്തി ദിവസം ലഭിച്ചിരുന്ന ശമ്പളം നോൺ-എക്സിക്യുട്ടീവിന് മാസം ഒന്നിനും എക്സിക്യുട്ടീവിന് അഞ്ചിനും എന്നാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story