Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 10:32 AM IST Updated On
date_range 9 July 2018 10:32 AM ISTനായുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഉടമ ചികിത്സ ധനസഹായം നൽകി
text_fieldsbookmark_border
നെട്ടൂർ: പനങ്ങാട്ട് നായുടെ ആക്രമണത്തിൽ പരിക്കേറ്റ വർക്ക് ഉടമ ചികിത്സ ധനസഹായം നൽകി. കഴിഞ്ഞ മാസം 22നായിരുന്നു നായുടെ ആക്രമണമുണ്ടായത്. ആറ് വയസ്സുള്ള കുട്ടിയടക്കം നാലുപേരെയാണ് നായ് കടിച്ചത്. പൊറ്റക്കൽ ബൈജുവിെൻറ മകൾ മാളവികക്ക് നായുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഒരു വീട്ടമ്മയെയും നായ് കടിച്ച് സാരമായ മുറിവേൽപിച്ചു. പ്രദേശത്തെ തെരുവുനായ് ആക്രമണത്തിനെതിരെ ഉദയത്തുംവാതിൽ സെൻട്രൽ െറസിഡൻഡ്സ് അസോസിയേഷൻ ഭാരവാഹികൾ കുമ്പളം ഗ്രാമപഞ്ചായത്ത്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, പനങ്ങാട് പൊലീസ് എന്നിവർക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട ഇടപെടൽ ഉണ്ടായില്ലെന്നും പരാതി ഉയർന്നു. അസോസിയേഷൻ ഭാരവാഹികളായ തോമസ് സെബാസ്റ്റ്യൻ, കെ.എം. മനോജ്കുമാർ, രാമകൃഷ്ണൻ, ജസ്സി ആൻറണി, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നായുടെ ഉടമയുമായി സഠസാരിച്ച് കടിയേറ്റവർക്ക് നഷ്ടപരിഹാരം വാങ്ങിനൽകി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരെൻറ സാന്നിധ്യത്തിലാണ് ഉടമ കടിയേറ്റവർക്ക് തുക കൈമാറിയത്. കൂടാതെ, പ്രദേശത്തെ ഒരു വീട്ടിൽ ഒമ്പത് നായ്ക്കളെ ലൈസൻസില്ലാതെ വളർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യു.സി.ആർ.എ ഭാരവാഹികൾ വീട്ടുടമസ്ഥനോട് അവയെ കെട്ടിയിട്ട് വളർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പനങ്ങാട് ഉദയത്തുംവാതിലിൽ വളർത്തുനായാണ് ആക്രമണം നടത്തിയത്. ഉടമ വീട്ടിൽ മറ്റൊരു നായെ കൊണ്ടുവന്ന ശേഷം വീട്ടിലുണ്ടായിരുന്ന നായെ പഴയ സ്ഥലത്തുനിന്ന് മാറ്റിക്കെട്ടുന്നതിന് അഴിച്ചപ്പോൾ ഉടമയുടെ കൈയിൽ കടിച്ച് റോഡിലേക്ക് ഒാടുകയായിരുന്നു. ഓട്ടത്തിനിടെ റോഡിൽ കണ്ടവരെ കടിക്കുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ നായെ തല്ലിക്കൊന്നത്. ഇതുകൂടാതെ നായുടെ കടിയേറ്റവർക്ക് റെസിഡൻഡ്സ് അസോസിയേഷനും സാമ്പത്തികസഹായം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story