Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 11:05 AM IST Updated On
date_range 8 July 2018 11:05 AM ISTനെല്ലിെൻറ താങ്ങുവില; കേന്ദ്രനടപടി സ്വാഗതാർഹം -എം.പി
text_fieldsbookmark_border
ആലപ്പുഴ: നെല്ലിെൻറ താങ്ങുവില ക്വിൻറലിന് 200 രൂപയായി വർധിപ്പിച്ച കേന്ദ്രനടപടി സ്വാഗതാർഹമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് 170 രൂപയാണ് നെല്ലിെൻറ താങ്ങുവിലയായി പ്രഖ്യാപിച്ചത്. അതിൽനിന്ന് 30 രൂപ കൂട്ടി 200 രൂപയാക്കി വർധിപ്പിച്ച നടപടി നെൽകർഷകർക്ക് പ്രയോജനം ചെയ്യും. ഇപ്പോൾ കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും വിഹിതമായി 2330 രൂപയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താങ്ങുവില 200 രൂപയായി വർധിപ്പിച്ചപ്പോൾ 2530 രൂപ കിട്ടും. എന്നാൽ, സംസ്ഥാന സർക്കാറിെൻറ വിഹിതം 470 രൂപകൂടി വർധിപ്പിച്ച് കർഷകർക്ക് 3000 രൂപയുടെ വർധന ലഭിച്ചാൽ മാത്രമേ നഷ്ടത്തിൽനിന്ന് കരകയറാൻ കഴിയുകയുള്ളൂ. കേന്ദ്രസർക്കാർ 200 രൂപ നെല്ലിന് താങ്ങുവിലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആനുപാതികമായ വർധന സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണം. നെൽകർഷകരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനംപോലും പാലിക്കാതെ കർഷകരെ ഒന്നടങ്കം കബളിപ്പിച്ച് മുന്നോട്ടുപോകുന്ന സർക്കാറിെൻറ കർഷകേദ്രാഹ നടപടികൾ തിരുത്തണമെന്നും എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കലക്ടറേറ്റ് ജീവനക്കാർക്ക് സെമിനാർ ആലപ്പുഴ: റവന്യൂ ഡിവിഷെൻറ ആഭിമുഖ്യത്തിൽ മെയിൻറനൻസ് ട്രൈബ്യൂണൽ ആക്ട്-2007 സംബന്ധിച്ച് കലക്ടറേറ്റിലെ ജീവനക്കാർക്ക് 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. എ.ഡി.എം െഎ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. സബ്കലക്ടർ വി.ആർ. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു. റവന്യൂ ഡിവിഷൻ ഒാഫിസിൽ ലഭിച്ച മാതാപിതാക്കളുടെയും രക്ഷാകർത്താക്കളുടെയും പരാതികളിൽ 500 കേസുകൾക്ക് പരിഹാരമായതായി സബ്കലക്ടർ അറിയിച്ചു. സീനിയർ സൂപ്രണ്ട് പി.എ. പ്രദീപ്, കൺസിലിയേഷൻ ഒാഫിസർമാരായ ജി. രാജേന്ദ്രൻ, എം. മുഹമ്മദ്കോയ, നാരായണനാചാരി, പ്രകാശൻ, കെ.കെ. ശശിധരൻ, ഷാജികുമാർ, ടെക്നിക്കൽ അസിസ്റ്റൻറ് സജിന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story