Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തല ഭൂമി...

ചേർത്തല ഭൂമി തട്ടിപ്പുകേസിലെ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
കൊച്ചി: ചേർത്തല ഭൂമി തട്ടിപ്പുകേസിലെ മുഖ്യപ്രതി ചേർത്തല പള്ളിപ്പുറം കെ.ആർ പുരം ചെന്നത്തറ വീട്ടിൽ സെബാസ്റ്റ്യൻ മാത്യു (57) പിടിയിൽ. കോടതിയിൽ കീഴടങ്ങാനെത്തിയ ഇയാളെ എറണാകുളം ബോട്ട‌്ജെട്ടിക്ക‌് സമീപം ബസിൽനിന്ന‌് ഇറങ്ങവെ ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ആലപ്പുഴ പൊലീസ‌ിന‌് കൈമാറി. ഒരുമാസമായി ഒളിവിലായിരുന്ന സെബാസ‌്റ്റ്യൻ കോടതിയിൽ കീഴടങ്ങാൻ കൊച്ചിയിലെത്തുമെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. ശനിയാഴ‌്ച രാവിലെ 11.30ഓടെയാണ് ഇയാൾ എറണാകുളം ബോട്ട്ജെട്ടിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസിറങ്ങിയത്. കോടികളുടെ സ്വത്തിനുടമയായ ബിന്ദു പദ്മനാഭ​െൻറ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഈടായി നൽകി പണം തട്ടിയെന്നതാണ് സെബാസ്റ്റ്യനെതിരായ കേസ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയിരുന്നു. ബിന്ദുവി​െൻറ സ്വത്തുക്കൾ ഈടായി നൽകിയതിനുപുറമെ പട്ടണക്കാട്, ചേർത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കൾ പലർക്കായി വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു. ബിന്ദു പദ്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കൾ ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കേസിലെ മറ്റൊരു പ്രതി മിനി പൊലീസ‌് കസ‌്റ്റഡിയിലാണ‌്.
Show Full Article
TAGS:LOCAL NEWS 
Next Story