Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:41 AM IST Updated On
date_range 8 July 2018 10:41 AM ISTകൊച്ചി ബിനാലെ: വിവരങ്ങൾ നൽകാൻ വിവരാവകാശ കമീഷൻ ഉത്തരവ്
text_fieldsbookmark_border
കൊച്ചി: സർക്കാറും മറ്റ് ഏജൻസികളും നൽകിയ സാമ്പത്തിക സഹായമുൾെപ്പടെ ബിനാലെ നടത്തിപ്പിന് അനുവദിച്ച തുകയുടെയടക്കം വിശദാംശങ്ങളും രേഖകളും അപേക്ഷകന് നൽകാൻ സംസ്ഥാന വിവരാവകാശ കമീഷെൻറ ഉത്തരവ്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകാനും മറ്റ് വിവരങ്ങൾ ലഭ്യമായ പൊതു അധികാരിയിൽനിന്ന് ശേഖരിച്ച് ലഭ്യമാക്കാനുമാണ് മുഖ്യ വിവരാവകാശ കമീഷണർ വിൻസൻ എം. പോളിെൻറ ഉത്തരവ്. ബിനാലെയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി നൽകിയ അേപക്ഷക്ക് കിട്ടിയ മറുപടി കൃത്യവും വ്യക്തവുമല്ലെന്ന് ചൂണ്ടിക്കാട്ടി ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനു നൽകിയ അപ്പീലിലാണ് ഉത്തരവ്. പരാതിക്കാരൻ ധനവകുപ്പിനും ടൂറിസം വകുപ്പിനുമാണ് ആദ്യം അപേക്ഷ നൽകിയത്. ബിനാലേക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ വകുപ്പുകളും മുഖേനയും സ്പോർൺസർഷിപ്, പരസ്യം, സംഭാവനകൾ, വിദേശ സംഘടനകളുടെ സഹായം എന്നിവ മുഖേനയും ലഭിച്ച തുകയുടെ കണക്ക് അടക്കം പത്ത് കാര്യങ്ങൾക്ക് മറുപടി ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. ബിനാലെ നടത്തിപ്പ് ടൂറിസം വകുപ്പിനായതിനാൽ അേപക്ഷ അവർക്ക് കൈമാറിയതായി അറിയിച്ച് ധനവകുപ്പ് കൈയൊഴിഞ്ഞു. എന്നാൽ, ടൂറിസം വകുപ്പ് നൽകിയ മറുപടി അവ്യക്തമാണെന്നാണ് പരാതിയിലെ ആേരാപണം. ബിനാെല നടത്തിപ്പിന് ടൂറിസം വകുപ്പ് മുഖേന ഗ്രാൻറായി ഒന്നാം എഡിഷന് ഒമ്പതുകോടിയും രണ്ടാം എഡിഷന് നാലുകോടിയും മൂന്നാം എഡിഷന് ഏഴരക്കോടിയും അനുവദിച്ചെന്നാണ് മറുപടി ലഭിച്ചത്. ബിനാലെയുടെ കണക്കുകൾ ഒാഡിറ്റ് ചെയ്യാൻ അക്കൗണ്ടൻറ് ജനറലിനെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും ഒാഡിറ്റ് ചെയ്ത കണക്കുകൾ ലഭ്യമല്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കൊച്ചി ബിനാലെയുടെ ഒാഡിറ്റിങ് ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ഒാഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്മെൻറിൽനിന്ന് 2017 ഏപ്രിൽ 18ന് അപേക്ഷകന് മറുപടി ലഭിച്ചിരുന്നു. അപേക്ഷകൻ വിവരങ്ങൾ ആവശ്യപ്പെടുന്ന വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ അപേക്ഷകന് അവകാശമുണ്ടെന്ന് കമീഷൻ പറഞ്ഞു. ടൂറിസം വകുപ്പിൽ ആ വിവരങ്ങൾ ലഭ്യമാണോയെന്നത് പ്രസക്തമല്ല. ഏതെങ്കിലും പൊതു അധികാരിയുടെ കൈവശം ആ വിവരമുണ്ടെങ്കിൽ അത് അപേക്ഷകന് ലഭ്യമാക്കുകയാണ് വേണ്ടതെന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story