Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightwith phot...

with phot please++++++കെവിൻ സ്മരണകളിൽ വിതുമ്പി 41ാം നാൾ ചടങ്ങ്

text_fields
bookmark_border
KTG54 neenu2 photo in ftp കോട്ടയം: കെവിൻ മറഞ്ഞിട്ട് 41 നാളുകൾ പിന്നിട്ടു. പ്രിയപ്പെട്ടവ​െൻറ ഓർമകൾ വിറങ്ങലിച്ചു നിൽക്കുന്ന നട്ടാശേരിയിലെ വാടകവീട്ടിൽ ഇപ്പോഴും കണ്ണീർ തോർന്നിട്ടില്ല. പുനലൂർ തെന്മല സ്വദേശി നീനുവിനെ പ്രണയവിവാഹം കഴിച്ചതി​െൻറ പേരിൽ ദുരഭിമാനത്തി​െൻറ ഇരയായി മരിച്ച കെവിൻ പി. ജോസഫി​െൻറ 41ാം ചരമദിനാചരണ ചടങ്ങുകൾ ശനിയാഴ്ച നടന്നു. രാവിലെ വീടിനടുത്തുള്ള കുന്നുംഭാഗം മൗണ്ട് കാർമൽ പള്ളിയിൽ കുർബാനക്കുശേഷം കെവിനെ അടക്കം ചെയ്ത കോട്ടയം നല്ലയിടയൻ പള്ളി സെമിത്തേരിയിൽ പ്രത്യേക പ്രാർഥന നടത്തി. നീനുവും കെവി​െൻറ മാതാപിതാക്കളും സഹോദരിയും അരമണിക്കൂറോളം കുഴിമാടത്തിങ്കൽ തിരിതെളിച്ച് കണ്ണീർതൂവി പ്രാർഥനനിർഭരരായി നിന്നു. അടുത്ത ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. മേയ് 26ന് കോട്ടയത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ കെവിനെ 28ന് രാവിലെ തെന്മലയിലെ ചാലിയേക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story