Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-ടെറ്റ്...

കെ-ടെറ്റ് സർട്ടിഫിക്കറ്റ്​ വിതരണം

text_fields
bookmark_border
ആലുവ: 2017 ഡിസംബറിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻകഴിഞ്ഞ പരീക്ഷാർഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ ഇൗ മാസം ഒമ്പതുമുതൽ 13 വരെ ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്ന് ലഭിക്കും. അഡ്മിറ്റ്കാർഡും ഐ.ഡി പ്രൂഫും ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ ടി. വത്സലകുമാരി അറിയിച്ചു. ഗസ്‌റ്റ് ലക്ചറർ ഒഴിവ് ആലുവ: എടത്തല അൽ-അമീൻ കോളജിൽ അറബിക് വിഭാഗത്തിൽ ഗസ്‌റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 13ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകർ എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്‌റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0484 2836221, 2837561. അധ്യാപക ഒഴിവ് ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് പ്രിൻസിപ്പലി​െൻറ ഓഫിസിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story