Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:00 AM IST Updated On
date_range 6 July 2018 11:00 AM ISTഗുണ്ട നിയമപ്രകാരം അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: സൗത്ത് െപാലീസ് സ്േറ്റഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാർഡ് ഒാമനഭവൻ വീട്ടിൽ രാഹുൽ ബാബുവിനെ (21) ഗുണ്ട നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ക്രിമിനലുകൾക്കെതിരെ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ സ്വീകരിച്ചുവരുന്ന കർശന നടപടികളുടെ ഭാഗമായാണ് രാഹുൽ ബാബുവിനെ സൗത്ത് പൊലീസ് അറസ്റ്റ് െചയ്തത്. സൗത്ത് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എൻ. രാജേഷിെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ ദിനുലാൽ, സജീവ്, പ്രവീഷ്, മൻസൂർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണം, സംഘംചേർന്ന് ആക്രമണം, അടിപിടി, പണവും മുതലുകളും കവർച്ച ചെയ്യുക, മയക്കുമരുന്ന്-കഞ്ചാവ് ഉൾപ്പെെടയുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. 2018ൽ കൈതവന ജങ്ഷന് സമീപം മുല്ലക്കൽ േക്ഷത്രത്തിലെ ജീവനക്കാരനെ തടഞ്ഞുനിർത്തി സ്വർണ ചെയിൻ പിടിച്ചുപറിക്കുകയും കിടങ്ങാംപറമ്പ് േക്ഷത്രത്തിലെ ജീവനക്കാരെൻറ പണം ബലമായി അപഹരിച്ചതുമായ കേസുകളിലെ പ്രതിയായതിെൻറ അടിസ്ഥാനത്തിലാണ് കാപ നിയമപ്രകാരം നടപടി സ്വീകരിച്ചത്. രാഹുൽ ബാബുവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. വൈദ്യുതി മുടങ്ങും മുഹമ്മ: സെക്ഷനിലെ മുഹമ്മ ഹോസ്പിറ്റല്‍, മുഹമ്മ ജെട്ടി ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തുറവൂർ: പട്ടണക്കാട് സെക്ഷന് കീഴിൽ വയലാർ ഫെറി, സി.കെ. ചന്ദ്രപ്പൻ, കളവംകോടം, ആറാട്ടുവഴി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story