Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 10:57 AM IST Updated On
date_range 6 July 2018 10:57 AM ISTവൈദ്യുതി ബോർഡിെൻറ സേവനങ്ങൾ പരിചയപ്പെടുത്താൻ ഓഫിസേഴ്സ് അസോ.
text_fieldsbookmark_border
ചാരുംമൂട്: മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് അനായാസമായി വൈദ്യുതി ചാർജ് അടക്കാൻ കഴിയുന്ന മൊബൈൽ ആപ്പ്, ലോകത്തിെൻറ ഏതുകോണിൽനിന്നും വൈദ്യുതി ചാർജ് അടക്കാൻ കഴിയുന്ന ഓൺലൈൻ സംവിധാനം തുടങ്ങി വൈദ്യുതി ബോർഡിെൻറ നവീന സേവനങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്താൻ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ കാമ്പയിൻ തുടങ്ങി. ഊർജ കേരളം കൺസ്യൂമർ സർവേക്കും തുടക്കമായി. ഓൺലൈൻ വഴി പുതിയ കണക്ഷനുള്ള അപേക്ഷ, വൈദ്യുതി തടസ്സം എസ്.എം.എസ് വഴി മുൻകൂട്ടി അറിയിക്കുന്ന ഊർജദൂത് തുടങ്ങിയ ആധുനിക സേവനങ്ങളാണ് വൈദ്യുതി ബോർഡ് ഒരുക്കിയിട്ടുള്ളത്. ബോർഡിനെ സംബന്ധിച്ച് ചോദ്യാവലി പ്രകാരം ഉപഭോക്താക്കളുടെ അഭിപ്രായശേഖരണവും ആരംഭിച്ചിട്ടുണ്ട്. ചാരുംമൂട് സെക്ഷൻ ഓഫിസിെൻറ പരിധിയിലുള്ള പ്രദേശങ്ങളിൽ നടത്തുന്ന കാമ്പയിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മാവേലിക്കര ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ. ശ്രീകലയിൽനിന്ന് ലഘുലേഖ സ്വീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല സെക്രട്ടറി മഹേഷ് കുമാർ വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എസ്. സന്ധ്യ, ചാരുംമൂട് സെക്ഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ശ്യാംകുമാർ, ഉദ്യോഗസ്ഥരായ അശോക് കുമാർ, ശ്രീകുമാർ, ഹരികുമാർ, സുജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുല്യത കോഴ്സ് പ്രവേശനം ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ 10ാംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരം ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യകേന്ദ്രത്തിൽ ലഭിക്കും. ഫോൺ: 7025547186, 8086194822.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story