Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:20 AM IST Updated On
date_range 5 July 2018 11:20 AM ISTസജി ചെറിയാെൻറ പ്രസ്താവന മോദിയുടെ ആഹ്വാനം ഏറ്റെടുത്തതിന് തെളിവ് ^കോൺഗ്രസ്
text_fieldsbookmark_border
സജി ചെറിയാെൻറ പ്രസ്താവന മോദിയുടെ ആഹ്വാനം ഏറ്റെടുത്തതിന് തെളിവ് -കോൺഗ്രസ് ആലപ്പുഴ: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിപക്ഷത്തുപോലും ഉണ്ടാവില്ലെന്ന സജി ചെറിയാൻ എം.എൽ.എയുടെ വാക്കുകൾ കോൺഗ്രസ് മുക്തഭാരതം എന്ന നരേന്ദ്ര മോദിയുടെ ആഹ്വാനം സി.പി.എം ഏറ്റെടുത്തിരിക്കുന്നു എന്നതിെൻറ തെളിവാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. തെരഞ്ഞെടുപ്പ് വിജയത്തിന് വർഗീയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ സജി ചെറിയാൻ മതേതരത്വത്തിെൻറ വക്താവാകാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങി വിജയിച്ച സജി ചെറിയാനും സി.പി.എമ്മിനും അഭിമന്യുവിെൻറ കൊലപാതകത്തിൽ കണ്ണീരൊഴുക്കാൻ എങ്ങനെ കഴിയുമെന്ന് ലിജു ചോദിച്ചു. ശബരിമല തീർഥാടകർക്ക് സഹായം എത്തിച്ച് നൽകുന്ന അയ്യപ്പ സേവാ സംഘം എന്ന മതേതര സന്നദ്ധ പ്രസ്ഥാനത്തെ വർഗീയവത്കരിക്കുന്ന പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കാൻ സജി ചെറിയാൻ തയാറാവണം. ക്രൈസ്തവരെ യു.ഡി.എഫ് അധിക്ഷേപിച്ചു എന്ന പ്രസ്താവന കോൺഗ്രസിനെതിരെ വർഗീയ വികാരം ഇളക്കിവിടാനുള്ള നീക്കത്തിെൻറ ഭാഗമാണ്. സി.പി.എം നേതാവ് ലക്ഷ്മണനെയും മുൻ എം.എൽ.എ ടി.കെ. ദേവകുമാറിനെയും യുവ നേതാവായ എച്ച്. സലാമിനെയും വെട്ടിനിരത്തിയ സജി ചെറിയാൻ പി.ജെ. കുര്യെൻറ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതില്ല. ബി.ജെ.പിയെ തലോടിയും കോൺഗ്രസിനെ കടന്നാക്രമിച്ചും സജി ചെറിയാൻ നടത്തിയ വാർത്തസമ്മേളനം ഉപതെരഞ്ഞെടുപ്പ് വേളയിൽ ചെങ്ങന്നൂരിൽ ഉണ്ടായ സി.പി.എം-ബി.ജെ.പി രഹസ്യ ബാന്ധവത്തിെൻറ തുടർച്ചയാണ്. നിയമസഭയിലെത്തിയ സജി ചെറിയാന് അധികാര ഭ്രാന്തിൽ സമചിത്തത നഷ്ടപ്പെട്ടതിെൻറ തെളിവാണ് കോൺഗ്രസിനെതിരെ നടത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ലിജു പറഞ്ഞു. സജി ചെറിയാെൻറ നിലപാട് അപലപനീയം -എ.എ. ഷുക്കൂർ ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ ഉപകാര സ്മരണയാണ് സജി ചെറിയാെൻറ പ്രസ്താവനയെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിപക്ഷത്തുപോലും ഉണ്ടാവിെല്ലന്ന സി.പി.എം മുൻ ജില്ല സെക്രട്ടറിയുടെ പ്രവചനം, പിന്നെ ആരാണ് പ്രതിപക്ഷത്തെന്ന് വ്യക്തമാക്കേണ്ടിയിരുന്നുവെന്ന് ഷുക്കൂർ പറഞ്ഞു. വർഗീയ കക്ഷികളുമായി ഉപതെരഞ്ഞെടുപ്പിൽ എത്രമാത്രം ചങ്ങാത്തം ഉണ്ടായിരുന്നുവെന്നതിെൻറ തെളിവാണ് ചെങ്ങന്നൂർ എം.എൽ.എയുടെ വാർത്തസമ്മേളനത്തിലൂടെ പുറത്തുവന്നത്. ജനങ്ങൾ ഈ പ്രസ്താവനയിലെ യഥാർഥമുഖം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ വർഗീയ തീവ്രവാദ സംഘടനകളോട് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിെൻറ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: സെക്ഷനിലെ കുരുട്ടു നമ്പർ വൺ, കുരുട്ടു നമ്പർ ടു, ഒറ്റപ്പന, മലേക്കുന്ന്, പുന്തല, ശ്രീകുമാർ, കളപ്പുര, കമ്പിവളപ്പ്, അപ്പക്കൽ, െഎലൻഡ് എന്നീ പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story