Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരോധിത വലകൾ...

നിരോധിത വലകൾ ഉപയോഗിച്ച്​ മീൻപിടിത്തം വ്യാപകം

text_fields
bookmark_border
അമ്പലപ്പുഴ: ചെറിയ മത്സ്യം പിടിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ചള്ളി തീരത്ത് മത്സ്യബന്ധനം നടത്തുന്നു. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കാന്‍ സാധ്യത. നിരോധിക്കപ്പെട്ട ചെറിയ കണ്ണിവലകള്‍ ഉപയോഗിച്ചാണ് ചാകര തീരത്ത് ചില വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത്. ഇതുമൂലം വളര്‍ച്ചയെത്താത്ത മീനുകളാണ് വലയില്‍ കുടുങ്ങുന്നത്. ബുധനാഴ്ച ചള്ളി തീരത്തെത്തിയ ചില വള്ളങ്ങളില്‍ അയല, മത്തി, തിരിയാന്‍ എന്നിവയുടെ പൊടിമീനുകളാണ് ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികള്‍ മത്സ്യഫെഡ്, ഫിഷറീസ് ഡി.ഡി ഓഫിസ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത ചെറിയ മത്സ്യങ്ങള്‍ പിടിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ വളര്‍ച്ചയെത്താത്ത മത്സ്യവുമായെത്തിയ വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തി​െൻറ വക്കിലെത്തിച്ചിരുന്നു. തുടര്‍ന്ന് മത്സ്യം കടലിൽ തള്ളുകയുമായിരുന്നു. പിന്നീട് ചെറുമത്സ്യവുമായെത്തിയ വള്ളങ്ങള്‍ നീണ്ടകര, അഴീക്കല്‍ തീരത്തേക്ക് പോയി. പുന്നപ്ര ചാകര തീരത്തും വള്ളങ്ങള്‍ തടഞ്ഞാല്‍ മറ്റ് ഹാര്‍ബറുകളിലേക്ക് പോകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. തീരത്തടുക്കുന്ന വള്ളങ്ങളില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. ശിക്കാര വള്ളങ്ങളുടെ നിരോധനത്തിൽ ഉപാധികളോടെ ഇളവ് ആലപ്പുഴ: ശിക്കാര വള്ളങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മൺസൂൺ കാലയളവിൽ ഏർപ്പെടുത്തിയ നിരോധനത്തിൽ ഉപാധികളോടെ ഇളവ് നൽകാൻ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം മേഖലയിൽ ജോലിചെയ്യുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയതിനാൽ നിരോധനം പിൻവലിച്ച് കാലാവസ്ഥാനുസൃതമായി സർവിസ് നടത്തുന്നതിനാണ് തീരുമാനം. കഴിഞ്ഞദിവസം എ.ഡി.എമ്മി​െൻറ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശിക്കാര വള്ളങ്ങൾ വേമ്പനാട്ടുകാലയിൽ പ്രവേശിക്കാതെ പുന്നമട ഫിനിഷിങ് പോയൻറിൽനിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാരവള്ളങ്ങളും രാവിലെ പത്ത് മുതൽ വൈകുന്നേരം മൂന്നുവരെ മാത്രമെ സർവിസ് നടത്താവു. ശിക്കാര വള്ളങ്ങളിൽ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവു. യാത്രാവിവരം ഡി.ടി.പി.സിയെ മുൻകൂറായി അറിയിക്കണം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തൽസ്ഥിതി തുടരേണ്ടതാണെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു. ജില്ലതല വാർഷിക പരിശീലന അവലോകനം ആലപ്പുഴ: കാർഷിക സ്ഥിതിവിവര കണക്ക് തയാറാക്കുന്നതി​െൻറ ഭാഗമായി കേന്ദ്ര സർക്കാറി​െൻറ നിർദേശപ്രകാരം നടത്തുന്ന സർവേയുടെ (ഇ.എ.ആർ.എ.എസ്) ജില്ലയിലെ എല്ലാ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർമാരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർമാരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരും പങ്കെടുക്കുന്ന ജില്ലതല വാർഷിക പരിശീലന അവലോകന പരിപാടി 13ന് രാവിലെ പത്തിന് ആസൂത്രണസമിതി മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story