Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:18 AM IST Updated On
date_range 5 July 2018 11:18 AM ISTകോമളപുരം സ്പിന്നിങ് മില്ലിൽ കരിദിനം; എ.െഎ.ടി.യു.സി വിട്ടുനിന്നു
text_fieldsbookmark_border
ആലപ്പുഴ: മാനേജ്മെൻറിെൻറ കെടുകാര്യസ്ഥതക്കെതിരെ കോമളപുരം സ്പിന്നിങ് ആൻഡ് വീവേഴ്സ് സംയുക്ത ട്രേഡ് യൂനിയൻ ബുധനാഴ്ച കരിദിനം ആചരിച്ചു. പ്രതിഷേധത്തിൽനിന്ന് സി.െഎ.ടി.യു, ബി.എം.എസ്, െഎ.എൻ.ടി.യു.സി യൂനിയനുകളിലെ തൊഴിലാളികളാണ് കരിദിനം ആചരിച്ചത്. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുമെന്നും കാൻറീൻ സംവിധാനം ഒരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടും മാനേജ്മെൻറ് നടപ്പാക്കാത്തതാണ് സമര കാരണമായി പണിമുടക്കുന്ന യൂനിയനുകൾ പറയുന്നത്. മൂന്നുമാസത്തിനകം തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ച് ഉൽപാദനം കൂട്ടുമെന്നായിരുന്നു ഏപ്രിൽ നാലിന് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി ബജറ്റിൽ 13 കോടി അനുവദിച്ചെങ്കിലും കാലയളവ് കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് സി.െഎ.ടി.യു യൂനിയൻ പറയുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനമടക്കം കേസുകളിൽ ടെക്സ്ൈറ്റൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ എം. ഗണേഷിനെതിരെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വന്നിട്ടും നടപടി സ്വീകരിക്കാത്തതടക്കം നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് സമരത്തിൽ പെങ്കടുക്കാത്ത മില്ലിലെ എ.െഎ.ടി.യു.സി യൂനിയൻ വർക്കിങ് പ്രസിഡൻറ് വി. മോഹൻദാസ് പറഞ്ഞു. കമ്പനി പ്രവർത്തന മികവിലേക്കാണെന്ന് കഴിഞ്ഞ ദിവസം വരെ അവകാശവാദം ഉന്നയിക്കുന്ന സി.െഎ.ടി.യു നേതൃത്വം ഇപ്പോൾ നടത്തുന്ന സമരം സർക്കാറിനെതിരെയാണോയെന്ന് വ്യക്തമാക്കണം. മാനേജ്മെൻറിനെതിരെയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story